...

13 views

അവൾ
കുറെ അകലെ നിന്ന് പാത്രങ്ങൾ വിഴുന്ന ശബ്‍ദം, കോഴികൾ കലപില ശബ്ദം ഉണ്ടാകുന്നുണ്ട്. അവിടെ നിന്നതാ ഒരു പെൺകുട്ടി ഒരു വടിയെടുത്തു വരുന്നു. ആദ്യം എന്തിന്നെന്നു കരുതി. പിന്നിടാണ് കോഴികൾ പരക്കം പായുന്നതിന്റെ കാര്യം മനസ്സിലായത്. കോഴികളുടെ പിന്നാലെ നായകൾ ഓടുന്നുണ്ട്.ആ പെൺകുട്ടി അതിനെ എല്ലാം ഓടിച്ചുകൊണ്ടിരിക്കുകയാണ് . തീരെ മെലിഞ്ഞ്, എല്ലുകൾ പുറത്തേക്ക് തളിയ രൂപം. എന്തൊക്കയോ മന്ത്രിച്ചുകൊണ്ട് അവൾ വീട്ടിനുളിലേക്ക് കയറി."പാത്രങ്ങൾ എല്ലാം വൃത്തികേടാക്കിയോ മോളെ ആ കോഴികൾ അതിന്റെ മേലേക്കൂടെ പാഞ്ഞ് " -ഉള്ളിൽനിന്ന് ഒരു വൃദ്ധയുടെ ശബ്ദം പോലെ. "ആ മുത്തശ്ശി, പാത്രങ്ങൾ ആദ്യം കഴുകേണ്ട അവസ്ഥയാ, ഞാൻ ശാന്ത ചേച്ചിയോട് പറഞ്ഞു ഉച്ചക്ക് ഇങ്ങോട്ട് വരാൻ. അവർ വരും, ഇക്ക് നേരായി.ഞാൻ പോവാ, "-അവൾ പറഞ്ഞു. "നീ ഭക്ഷണം കഴിച്ചോ മോളെ "-ആ മുത്തശ്ശി പറഞ്ഞു തീരും മുന്നെ അവൾ പോയിരുന്നു. അവളുടെ തിരക്കു പിടിച്ച ആ ഓട്ടം നിന്നത് ഒരു വലിയ ബംഗ്ലാവിന്റെ മുറ്റത്താണ്. കൈയും മുഖവും കഴുകി അടുക്കളയിൽ കയറി പാചകം ചെയ്യാൻ തുടങ്ങിയിരിക്കുകയാണവൾ. വേറൊരു സ്ത്രീ അടുക്കളപ്പണിയിൽ മുഴുകിയിരിക്കുന്നു മേശപ്പുറത്തു ചായ പലഹാരം കൊണ്ടുവെച്ച് അവൾ ആരെയോ നോക്കുകയാണ്. ആരുടെയോ കാലടി ശബ്‍ദം. അവൾ തല താഴ്ത്തി. അയാൾ അവളെ നോക്കി പുഞ്ചിരിച്ച് വന്നിരുന്നു. അവൾ വിളമ്പി. "എന്താ ഇന്നും നേരം വൈകിയോ "-അയാൾ ചോദിച്ചു." ഇല്ല എന്നാ മട്ടിൽ അവൾ തലയാട്ടി. അയാൾ മാന്യനാണെന്ന് തോന്നുന്നു . പണത്തിന്റെ ഒരു ഗമയും അയാളില്ലില്ല. അയാൾ അവളോട് ചോദിച്ചു -"നീ വരുന്നോ എന്റെ ഒപ്പം കുറച്ചുനേരം നടക്കാൻ".അവൾ "ഇല്ല "എന്നു പറഞ്ഞ് അവനെ നോക്കി. പിന്നീട് പെട്ടന്ന് തന്നെ ചിരിച്ചും കളിച്ചും അവൻ അവളിൽ അടുത്തു. അവളാറിയാതെ അവളിൽ പ്രേമം എന്നാ വികാരം ഉണരാൻ തുടങ്ങി. വയ്യാത്ത മുത്തശ്ശിയെ നോക്കാനും പരിചരിക്കാനും അവൾ മറന്നു.അവൾ ഏതു നേരവും അവനെ കുറിച്ചുള്ള ചിന്തയിലായി. മുത്തശ്ശി എന്നേക്കൂമായി വിട വാങ്ങിയതു പോലും അവളിൽ വേദന ഉളവാക്കിയില്ല. അവൾ അവനെ കാണാൻ ബാംഗ്ലാവിന്റെ മുറ്റത്ത് എത്തിയതും അവനെ പോലീസ് അറസ്റ്റ് ചെയുന്നതാണ് കണ്ടത്. അവൾ അടുക്കളയിലെ ആ സ്ത്രീയോടെ "എന്തിനാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് ചോദിച്ചു "ആ സ്ത്രീ പറഞ്ഞു അവൻ ഏതോ കൊടും കുറ്റവാളിയത്രേ. "അവൻ സ്വന്തം വിട്ടുക്കാരെ കൊന്ന് പണം മോഷ്ടിച്ച് സ്വന്തം സുഖത്തിനായിട്ടത്രെ ഇങ്ങോട്ടു വന്നത് "ഇതുകേട്ടതും അവൾ അവനെ "അല്ല "എന്നാ വാക്കു കേൾക്കാൻ നോക്കിയതും അവൻ ഒരു കള്ളനെപോലെ
തല താഴത്തിയിരിക്കുകയാണ്. തന്റെ അശ്രദ്ധ മൂലം തന്റെ മുത്തശ്ശി മരിച്ചത് എന്നോർത്ത് അവൾ അവിടെ നിന്ന് ഓടി പുഴകരയിലെത്തി, മരിക്കാൻ ഒരുങ്ങി നിന്ന സമയം പിന്നിൽ നിന്ന് "മോളെ".അവൾ തിരിഞ്ഞ് നോക്കി.ശാന്തചേച്ചി ആയിരുന്നു അത്. അവൾ പറഞ്ഞു "ശാന്ത ചേച്ചി, ഞാൻ കാരണം എന്റെ മുത്തശ്ശി മരിച്ചത് എന്റെ അശ്രദ്ധ മൂലം "ശാന്ത ചേച്ചി പറഞ്ഞു "അല്ല മോളെ അതുകൊണ്ടൊന്നുമല്ല, മോൾ വാ , എനിക്ക് ആരുമില്ലാ, എന്നിട്ടും ഞാൻ ജീവിക്കുന്നിലെ നീ എന്റെ മോളെ പോലെയാണ് നീ വന്നേ.. " അവൾ ആ വിളിയിൽ മറ്റൊരു ജീവിതത്തിലേക്ക്