...

13 views

യക്ഷി ഗ്രാമത്തിൽ വന്ന അയാൾ
ഒരിടത്തൊരു യക്ഷി ഗ്രാമം ഉണ്ടായിരുന്നു. അവിടെയുള്ളവർ രാത്രിയെ ഭയപ്പെട്ടിരുന്നു. പാലയിൽ നിന്നുള്ള രാത്രിയിലെ ഭയാനകമായ അലർച്ചകൾ അവിടെയുള്ള ജനങ്ങളെ സൗസ്ഥമായി ജീവിക്കാൻ സമ്മതിച്ചിരുന്നില്ല. എങ്ങനെ യക്ഷിയിൽ നിന്നും രക്ഷപ്പെടുമെന്ന് അവിടെ ഉള്ളവർ ചിന്തിച് തുടങ്ങി.ഹോമവും പൂജകളും ചെയ്താൽ ആ യക്ഷിയെ ആ നാട്ടിൽ നിന്ന് ഓടിക്കാമെന്ന് ഒരാൾ പറഞ്ഞു. അവിടെ ഉള്ളവർ തങ്ങളുടെ പണം അയാൾക് നൽകി. അയാൾ ഹോമവും പൂജയും ദിവസങ്ങളൊള്ളം ചെയ്തു.പതിയെ യക്ഷിയുടെ നിലവിളികൾ രാത്രിയിൽ കേൾക്കാതായി. അവിടെ ഉള്ളവർ അയാളെ ദൈവത്തിന് സമനമായി കാണാൻ തുടങ്ങി. അങ്ങനെ ആറുമാസം കഴിഞ്ഞു. പെട്ടന്ന് ആ രാത്രിയിൽ യക്ഷിയുടെ നിലവിളി വീണ്ടും കേട്ടു. പിറ്റേന്ന് വീണ്ടും എല്ലാവരും അയാളെ കണ്ട് കാര്യം പറഞ്ഞു. അയാൾ പരിഹാരം കാണാമെന്നു പറഞ്ഞു. അന്ന് രാത്രിയിൽ തന്നെ ആ നിലവിളി നിലച്ചു. അന്ന് അവിടെ ഉള്ള ജനങ്ങൾ എന്തു തന്നെ വന്നാലും യക്ഷിയെ ഒന്ന് കാണണം എന്ന് കരുതി ആ നിലവിളി കേട്ട ശബ്ദത്തിന്റെ അങ്ങോട്ട് പോയി നോക്കി. അവരെല്ലാവരും ഞെട്ടി. മുടി അഴിച്ചിട്ട്, വെള്ള വസ്ത്രം ധരിച് അതാ നിൽക്കുന്നു ആ സത്രം. പക്ഷെ അത് യക്ഷിആയിരുന്നില്ല പകരം ആ ഹോമം ചെയ്ത് അയാളായിരുന്നു. യക്ഷിയെ കാണാതെ അതിന്റെ ശബ്ദമാണ് എന്ന് കരുതി അവിടെ ഉള്ളവരുടെ പണം എല്ലാം അയാൾ വാങ്ങി.അയാൾ കോടിശ്വരനായി മാറിയതുപോലും ആരും ശ്രദ്ധിച്ചില്ല. യക്ഷി എന്നത് അയാളുടെ ജീവിത മാർഗ്ഗമാണ് എന്ന് അവർ തിരിച്ചറിഞ്ഞു. ഒന്നും കാണാതെ കണ്ണടച്ച് വിശ്വസിക്കാൻ പാടില്ലായിരുന്നു എന്നവർ തിരിച്ചറിഞ്ഞു.