...

2 views

രാത്രിയിൽ ഈ രാത്രിയിൽ
രാത്രിയിൽ ഈ രാത്രിയിൽ
നിലാവിലൂടെ മെല്ലെയരികെ,
വന്ന പെണ്ണേ തെന്നലേ .....
വന്ന നിനവേ തെന്നലേ .....
വെള്ളിമേഘങ്ങൾ പട്ടുടുത്ത്
വെള്ളി നിലാവിലൂടെ അഴകായി
നീങ്ങുന്നു പതിയെ
നീളുമെൻ വരികൾക്കായ്
നൽകുന്നു മൗനമായ്
നീയെൻ സ്വന്തമെന്ന്.
                             (രാത്രിയിൽ...
ഇളം ഇതളിൽ
       ഇരിക്കും  ശലഭമായ്
കരതാരിലെ
       കരുതും ധന്യമായ്
കാണാൻ കൺ നിറയേ .......
പുണരാൻ മനം നിറയേ.....
മോഹമുണർന്നൊരു ദീപ ജ്വാലകൾ
സ്നേഹമുണർന്നൊരു നാളങ്ങൾ
എന്നും തെളിയാൻ വരൂ.......
എന്നും നമ്മുക്കായി.
                            (രാത്രിയിൽ...
കതിർ തുമ്പിൽ
         ഇരിക്കും തുമ്പിയായ്
ചാരെയാലെ
         നിൽക്കുന്ന ചാരുതെ
കാണാൻ കൺ നിറയേ .......
പ്രണയമായ്  നിറയേ.....
സ്വപ്നമുണർന്നൊരു നിറ ജ്വാലകൾ
പ്രാണനുണർന്നൊരു സ്പന്ദനങ്ങൾ
എന്നും നൽകാൻ വരൂ.......
എന്നും നമ്മുക്കായി.
                            (രാത്രിയിൽ...

***

[രചന : ജെബിൻ ജോസ് ]



© Jebin Jose