...

1 views

5am ക്ലബ്
ജീവിതത്തിന്റെ സങ്കീർണ്ണത ദിവസം ചെല്ലും തോറും ഏറി വരുന്നു. കാരണവന്മാർ സമ്പാദിച്ചു വച്ചിരുന്നതിന്റെ ഏറിയ പങ്കും അനുഭവിച്ചു തീർത്തു. പുതുതായി പണിഞ്ഞ വീടിന്റെ ഹൗസിങ് ലോണിന്റെ തവണകൾ തുടർച്ചയായി മുടങ്ങുന്നു. മുന്നോട്ട് പോകുവാൻ മാറ്റം അനിവാര്യമായിരിക്കുന്നു.

ടിങ്കു തീരുമാനിച്ചു കഴിഞ്ഞിരുന്നു. റോബിൻ ശർമയുടെ 'ദി 5am ക്ലബ്' എന്ന പുസ്‌തകം ആമസോണിൽ നിന്നും വാങ്ങി. ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. പുതിയ ഒരു തുടക്കത്തിനായി ടിങ്കു അന്ന് രാത്രി നേരത്തെ കിടന്നു, അടുത്ത പ്രഭാതത്തിൽ ഒരു പുതിയ ടിങ്കു ആയി മാറാൻ.

പൂവൻ കോഴികൾ പലതവണ കൂവി. പാൽക്കാരൻ പത്രോസ് പാൽ ഡെലിവറി ചെയ്തു, പത്രക്കാരൻ ഉതുപ്പ് പത്രവും. അയക്കൂറയും കിളിമീനും ചൂരയും ആവോലിയും ഒക്കെയായി മീൻ വിൽപ്പനക്കാരൻ റഹീമും കുറെ നേരം ഹോണടിച്ചിട്ട് തിരിച്ചു പോയി. കാളിങ് ബെല്ലിന്റെ തുടർച്ചയായ ശബ്ദം ടിങ്കു കണ്ടു കൊണ്ടിരുന്ന മനോഹരമായി സ്വപ്നത്തിനു കൊമേർഷ്യൽ ബ്രേക്ക് നൽകി. പാതി ഉറക്കത്തോടെ എഴുന്നേറ്റു വന്നു വാതിൽ തുറന്ന ടിങ്കു കണ്ടത്.

"11am ക്ലബ്ബിലേക്ക് സ്വാഗതം
സർ" ഞങ്ങൾ ബാങ്കിൽ നിന്നാണ്. തുടരെയുള്ള അറിയിപ്പുകൾ അവഗണിച്ചത് കാരണം ഞങ്ങൾ ഇന്ന് താങ്കളുടെ വീട് ജപ്തി ചെയ്യുവാൻ പോകുകയാണ്."

© All Rights Reserved