...

5 views

താരാട്ട് പാട്ട്: ചക്കര മോനേ നീയുറങ്ങൂ
ചക്കര മോനാണ് പുന്നാര മോനാണ്
പഞ്ചാര മോനാണ് നല്ല മോനാണ്
പറഞ്ഞാല് കേൾക്കുന്ന മോനാണ്
മിടുക്കൻ മോനാണ് നല്ല മോനാണ്.
ചക്കര മോനാണ് പുന്നാര മോനാണ്
കൽക്കണ്ട് മോനാണ് നല്ല മോനാണ്
പറഞ്ഞാല് കേൾക്കുന്ന മോനാണ്
പഞ്ചാര മോനാണ് നല്ല മോനാണ്.
കുഞ്ഞു മോൻെറ കണ്ണിലൊരു കുഞ്ഞുറക്കം വരണുണ്ട്
ചക്കര മോന് കണ്ണടച്ച് ഉറങ്ങണുണ്ട്.
കുഞ്ഞു മോൻെറ കണ്ണിലൊരു കുഞ്ഞുറക്കം വരണുണ്ട്
കുഞ്ഞു മോന് കണ്ണടച്ച് ഉറങ്ങണുണ്ട്.
ചക്കര മോനാണ് പുന്നാര മോനാണ്
പറഞ്ഞാല് കേൾക്കുന്ന മോനാണ്
മിടുക്കൻ മോനാണ് നല്ല മോനാണ്
ചക്കര മോനേ കണ്ണടച്ച് ഉറങ്ങിക്കോളൂ.
രാരിക്കം രാരിക്കം രാരാരോ
രാരിക്കം രാരിക്കം രാരാരോ.

© Salimraj Vadakkumpuram