...

2 views

കവിത:- അവൻ ഭ്രാന്തൻ
ആരോ പറഞ്ഞു അവൻ ഭ്രാന്തൻ
ഭ്രാന്തനായിട്ടല്ല അവൻെറ ഭ്രാന്തമാം ഭാവത്തിൽ
ഭ്രാന്തമാം ചിന്തകളേകുന്ന പ്രവൃത്തിയും
അവൻെറ ചിന്തയുണർത്തുന്ന മോഹത്തിൽ
അറിവും തേടിയലയുന്ന കാഴ്ചകൾ.
കണ്ടവർക്കറിയാത്ത അവൻെറ ചലനങ്ങൾ
അറിവില്ലാത്തവർ ഭ്രാന്ത ചിന്തകളുണർന്നവർ
അവനെ വിളിക്കുന്നു അവൻ ഭ്രാന്തൻ.
എന്നിട്ടും ആരെയും കൂസാതെ അലയുന്നു അവൻ ഭ്രാന്തൻ.

© Salimraj Vadakkumpuram