...

14 views

എൻറെ പ്രണയം
കാർമേഘ കൂട്ടിൽനിന്ന് കണ്ണീർകണങ്ങൾ പോലെ
സ്വര തന്ത്രികൾ മീട്ടി
മണ്ണിലേക്കു അലിഞ്ഞു ഇറങ്ങുന്ന മഴ തുള്ളിതൻ സുഗന്ധത്തിൽ

ഞാൻ പോലും അറിയാതെ
എൻറെ മനസ്സിൽ അലിഞ്ഞുചേർന്ന
ആ പാട്ടിൻറെ ഈണം ഒരിക്കലും മായരുത് എന്ന് ഞാൻ ആഗ്രഹിച്ചു

ദുഃഖങ്ങൾ ഇല്ലാത്ത മറ്റൊരു ലോകത്ത്
പുതിയൊരു സ്വപ്ന സ്പർശമായി മാറി
നിൻറെ ഈണത്തിൽ ചേർന്ന് ഒഴുകിയണയാൻ ഞാൻ മോഹിച്ചു

എന്നും നിൻറെ ഓർമ്മകൾ
എന്നെ തലോടി ഉണർത്തുമ്പോൾ വീണ്ടും നിൻറെ ഈണം കേൾക്കാൻ ഞാൻ കാതോർത്തു ഇനിയും നീ ഒരു സ്വരമഴയായി പെയ്തിറങ്ങാൻ ഞാൻ കാത്തിരിക്കുന്നു!
© All Rights Reserved
© geeshma_s_p