...

12 views

ഒരു ക്വാറന്റൈൻ ലവ് സ്റ്റോറി Part3
എൻ്റെയും ഓൾടെയും കൊറോണ ടെസ്റ്റ് പോസറ്റീവാണ്. ഓൾടെ ഉപ്പയുടേയും ഉമ്മയുടേയും രണ്ടിക്ക മാരുടേയും ടെസ്റ്റ് നെഗറ്റീവാണ് അവർക്ക് 14 ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം.ഇത് വന്നാ പിന്നെ മരിക്കും എന്നാണ് ഇവിടെ എല്ലാരും പറയണേകേട്ടത്. ഡോക്ടർമാരും നഴ്സ് മേച്ചിയുമൊക്കെ സമാധാനിപ്പിക്കാൻ വേണ്ടി മാറും എല്ലാം ശരിയായും എന്നൊക്കെ പറയുന്നുണ്ട് പക്ഷേ ഞങ്ങൾക്കറിയാം ഞങ്ങൾടെ സമയം അടുത്തെന്ന് അവർ നുണ പറയുകയാണ് ഞങ്ങൾ മരിക്കാൻ പോകാണ്. അവസാന ആഗ്രഹം വരെ സാധിക്കില്ലാഎന്നാ തോന്നുന്നത് എന്താണെന്നറിയോ എൻ്റെ അവസാന ആഗ്രഹം ഷഹാന യെ ഒന്നു കാണണം അത് നടക്കുമോ ൻ്റെ കൃഷ്ണാ! അവളെ എനിക്ക് ഭയങ്കര ഇഷ്ടാ അവളോട് ഇതുവരെ പറഞ്ഞിട്ടില്ല ഇനി പറഞ്ഞിട്ടെന്താ കാര്യം എല്ലാം അവസാനിക്കാൻ പോകല്ലേ
രാത്രി കഴിഞ്ഞുള്ള ഉദയസൂര്യൻ്റെ പിറവി പോലെ പകലിൻ്റെ ഒരു പുതിയ വരവ് പോലെ വിശ്വാസത്തിൻ്റെ വികിരണ രശ്മികൾ പോലെ അദ്ദേഹം എത്തി
Life realities#lost hope#inspiration

© Akhila Jayadevan