...

23 views

സ്നേഹിത
സ്വന്തം ആഗ്രഹങ്ങൾ പലതും വേണ്ടന്നു വെച്ച് സ്‌നേഹിക്കുന്നവരുടെ സന്തോഷത്തിന് വേണ്ടി ജീവിക്കുമ്പോൾ ,ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കനലിനെ പുഞ്ചിരിയാകുന്ന മഴ കൊണ്ട് അണയ്ക്കാൻ അവൾ ശ്രമിക്കുന്നു. മറ്റൊരു ജന്മമില്ലെന്ന ഉറച്ച ബോധ്യത്തോടെ അടുത്ത ജന്മത്തിൽ നേടിയെടുക്കാം എന്ന പ്രതീക്ഷകൾ നിറച്ച് സ്വയം ഉരുകിത്തീരുന്നു. സ്നേഹിക്കുന്നതിലും കൂടുതൽ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഈ ലോകത്ത് സ്വന്തം താത്പര്യങ്ങൾക്കപ്പുറം മറ്റുള്ളവരുടെ സന്തോഷത്തിന് വില കൽപ്പിക്കുന്നൊരു മനസ്സ് . അത്രമേൽ ഉറച്ച ഒരു മനസ്സ് .

© JJC