...

0 views

കമ്പി സ്കൂൾ
കമ്പി സ്കൂൾ






എത്ര പെട്ടന്നാണല്ലേ കാലം കടന്നു പോയത്... ഇപ്പോൾ ദേ 25 വയസ്സായി... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...

പണ്ട് അംഗനവാടിയിൽ പോയ്‌ പഠിച്ചതും, ഒന്നാം ക്ലാസ്സിൽ പോയ്‌ ചേർന്നതുമൊക്ക എല്ലാം ഒരു ഓർമ ആയി പോയോ, വിശ്വസിക്കാൻ കഴിയുന്നില്ല.

അംഗനവാടി അടുത്തയാകൊണ്ട് അവിടുന്ന് മൂത്രത്തിൽ കുളിച്ചു വീട്ടിലേക്കു ഓടിവരുന്ന എന്നെ തന്നെ ഞാൻ പലപ്പോഴും ഓർക്കും. അന്ന് രാധിക, വീണ, അമ്മു, ശ്രീക്കുട്ടി എന്നിങ്ങനെ വീടിനു അടുത്ത് കൂട്ടുകാരുമുണ്ടായിരുന്നു. അതിൽ രാധികയും, ശ്രീക്കുട്ടിയും ആയിരുന്നു എന്റെ കൂടെ ഒന്നാം ക്ലാസ്സ്‌ മുതൽ ഉണ്ടായിരുന്നത് ഒരേ ക്ലാസ്സിൽ. ഞങ്ങളുടെ സ്കൂളിനെ എല്ലാവരും "കമ്പി സ്കൂൾ "എന്നാണ് വിളിച്ചിരുന്നേ, ആ കാലത്തു എല്ലാവരുമായി നമ്മൾ എന്തൊക്ക കളി കളിച്ചിരുന്നു. ഇന്നും ഏറ്റവും കൂടുതൽ ഓർത്തു ചിരിക്കുന്ന ഒന്നാണ് മണ്ണിൽ കമ്പു ഇട്ടു കറക്കി, മണ്ണ് പൊടിക്കുന്നത് എന്നിട്ട് പറയുന്നതോ ഉറി ആട്ടുവാണെന്ന്, എന്നിട്ട് അപ്പുറത്തെ പറമ്പിൽ നിന്ന് വെള്ളമണ്ണ് പാവാടയിൽ നിറച്ചു പൊക്കി കൊണ്ട് വരും, നനഞ്ഞ മണ്ണിൽ ആണെങ്കിലോ കൂടാരം ഉണ്ടാക്കും മണ്ണു കൂന പോലെ ആക്കി അടിയിൽ ഗുഹ പോലെ വാതിലിടും അത്രയും ഭാഗത്തെ മണ്ണ് കളഞ്ഞു കൊണ്ട് അപ്പുറത്ത് നിന്ന് കൊണ്ടുവന്ന മണ്ണ് അതിന്റെ മുകളിൽ വിതറിയിടും. പിന്നെ ഒരു നേരം പോക്കായിരുന്നു കല്ല് കൊത്തു കളി എല്ലാവർക്കും അങ്ങനെ ഇരുന്നു കളിക്കുമ്പോൾ ആയിരിക്കും ദൂരെ നിന്ന് ഉച്ചപ്രാന്തൻ വരുന്നത്, നോക്കുമ്പോൾ നല്ല വെയിലിൽ മണ്ണ് ദൂരേ നിന്ന് നോക്കിയാൽ വെള്ളം തിളയ്ക്കുന്ന പോലെ തോന്നും, അതിനെയാണ് എല്ലാവരും കൂടി ഉച്ചപ്രാന്തൻ വരുന്നേ എന്നും പറഞ്ഞു പേടിപ്പിക്കുന്നെ. വലിയ കെട്ടിടം ഒന്നുമല്ല ഒരുപാടു ക്ലാസ്സ്‌ മുറികൾ തെക്കും വടക്കുമായി വരുന്ന രീതിയിൽ കെട്ടിയിരിക്കുന്നു നടുവിൽ നീണ്ടു നിവർന്നു കിടക്കുന്ന മൈദനാം ചുറ്റിനും ഒരുപാടു മാവിൻ ചുവടുകളും, സത്യത്തിൽ ഞങ്ങൾക്ക് ഒന്നാം ക്ലാസ്സ്‌ ഒരുപേടിയായിരുന്നുഇന്നൊക്കെ അത് വലിയ ശിക്ഷ അർഹിക്കുന്ന കാര്യമാണ് പക്ഷെ അന്ന്...പഠിച്ചില്ലെങ്കിലും, ഹോം വർക്ക് ചെയ്തില്ലെങ്കിലും, ബഹളം വെച്ചാലും, എന്തിനു ഒന്നു മിണ്ടിയാൽ പോലും ഞങ്ങളുടെ ക്ലാസ്സ്‌ sir മുട്ടിൽ നിർത്തുമായിരുന്നു അന്ന് മിനുസമുള്ള തറയോ, ടൈലോ ഒന്നുമില്ലായിരുന്നു പരുക്കൻ തറ പോരാത്തതിന് മണ്ണും, രണ്ടും കൂടി ആകുമ്പോ കാലിനു നല്ല വേദന ആയിരിക്കും.മുട്ട് രണ്ടും തറയിൽ കൈ നീട്ടി പിടിച്ചു ഇരിക്കണം. ബോണി സാർ എന്ന് കേൾക്കുമ്പോഴേ എനിക്ക് വെറുപ്പ്‌ ആയിരുന്നു, എന്നെ കാണുമ്പോൾ പുള്ളിക്ക് എന്തെങ്കിലും പറഞ്ഞു കരയിപ്പിക്കുന്നത് ഒരു പതിവാണ്. അന്ന് ഒന്നാം ക്ലാസ്സിൽ അല്ലെ പഠിക്കുന്നെ അത്രയ്ക്ക് ബുദ്ധിയൊന്നും കാണില്ലല്ലോ, എന്നെ കണ്ടാൽ പട്ടിയെ കൊണ്ടുവന്നു കടിപ്പിക്കും, കവിൾ മുറിച്ചു പട്ടിക്കു ഇട്ടു കൊടുക്കും, ബാഗിൽ കൈയിട്ടു നോക്ക് അതിനുള്ളിൽ തേൾ ഉണ്ടന്ന് പറഞ്ഞു പറ്റിക്കും പക്ഷെ അന്ന് അത് കേൾക്കുമ്പോ ഞാൻ കരയുമായിരുന്നു.പിന്നെ രണ്ടാം ക്ലാസ്സ്‌ എത്തിയപ്പോഴാ ആശ്വാസമയത്തു പുള്ളിയില്ലല്ലോ എന്ന് ഓർത്താണ് ആകെ സമാധാനം. പിന്നേ എന്റെ സന്തോഷത്തിനായ് എന്റെ അപ്പൂപ്പൻ പറയും, നമ്മുക്ക് പുള്ളിയെ അടിക്കാൻ ആളെ കൊണ്ടുപോകാം, അപ്പുപ്പൻ ശെരി ആക്കാം എന്നൊക്ക... അങ്ങനെ ഇരിക്കുമ്പോൾ ആയിരിക്കും നേരത്തെ ഞങ്ങളെ വിളിക്കാൻ അപ്പുപ്പൻ വരും ചില പുസ്തക താളിൽ മായാതെ വരച്ചിരിക്കുന്ന ചിത്രം പോലെ എന്നെ പൊക്കി തോളിൽ കേറ്റി കൂടെ രാധിയും ശ്രീകുട്ടിയും വീട്ടിൽ കൊണ്ട് വരും... പാവം ഇന്നു ഇല്ല.. കാൻസർ ആയിരുന്നു....ഞങ്ങടെ ക്ലാസ്സിൽ പെൺപിള്ളേരു ഏകദേശം 17,18 ആണ് എന്നാൽ ആണ്പിള്ളേർ ആകട്ടെ വെറും 5 പേർ മാത്രം ഹരികൃഷ്ണൻ dp, പ്രണവ്,അഭിരാം,അമൽ പിന്നേ അമ്പരീഷ്, എല്ലാവരും ആയി നല്ല കൂട്ട് എന്നാൽ പെണ്പിള്ളേരുടെ കാര്യം എന്താണോ അന്നും ഗ്രൂപ്പിസം ആയിരുന്നു മെയിൻ, അതിൽ ഒന്നിലും പെടാതെ നിക്കുന്നത് ഞങ്ങള് കുറച്ചു പേർ ആയിരുന്നു രാധി, അമൃത, ശ്രീക്കുട്ടി ഞാൻ ധനലക്ഷ്മി. അങ്ങനെ ഇരിക്കുമ്പോൾ ശ്രീകുട്ടിയും, ധനലക്ഷ്മിയും ചിലപ്പോ മറുകണ്ടം ചാടുന്നത് പതിവാണ്.ഞങ്ങൾ സ്കൂളിൽ ചെല്ലുന്നതേ താമസിച്ചായിരുന്നു, ഒരു ദിവസം അവിടെവിടെയൊക്കെ കേറി സ്കൂളിന്റെ അടുത്ത് എത്താറായപ്പോൾ തിരിച്ചു വീട്ടിൽ പോയാലോ എന്നായി ഞാനും രാധിയും വീണയും ശ്രീകുട്ടിയും, അവളുടെ അനിയത്തിയും. അങ്ങനെ ആരും അറിയാതെ സ്ഥിരം പോകുന്ന വഴിയിൽ കൂടി പോകാതെ വേറെ വഴിയിൽ കൂടി പോയപ്പോ   ദേ  ഏതോ ഒരു ഇത്ത.. 'ഇന്നു ക്ലാസ്സില്ലേ മക്കളെ എന്ന്' അവിടുന്ന് എന്തോ പറഞ്ഞു തടി തപ്പി ഒറ്റ ഓട്ടം ആയിരുന്നു. കറങ്ങി തിരിഞ്ഞു വീട് എത്തിയതും കള്ളത്തരം പിടിച്ചു അമ്മ പിന്നേയും സ്കൂളിൽ കൊണ്ട് ആക്കി ടീച്ചറിനോട് പറഞ്ഞും കൊടുത്തു ഇവിടെ വരെ വന്നിട്ട് തിരിച്ചു പോയന്ന്. എനിക്ക് എന്റെ ക്ലാസ്സിൽ ഏറ്റവും പ്രിയപ്പെട്ട ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു അംഗനവാടിയിലും, ട്യൂഷനും, ദേ ഇപ്പോൾ സ്കൂളിൽ ഒരേ ക്ലാസ്സിലും ഇനി വലുതായി കഴിഞ്ഞപ്പോഴോ 10 ക്ലാസ്സ്‌ വരെ ഒരുമിച്ചു കൂടെ പഠിച്ച വക്തി  അവനെ മിസ്സ്‌ ആകാതിരിക്കാൻ വേണ്ടി ഡിവിഷൻ മാറ്റിയപ്പോ ആ ക്ലാസ്സിൽ മാറിയ ലേ ഞാൻ..
അതേ ജീവിതത്തിൽ ആദ്യം ആയി crush തോന്നിയത് dp യോട് ആയിരുന്നു പക്ഷെ സത്യാവസ്ഥ എന്തെന്നാൽ ഈ കാര്യം അവനു അറിയില്ല. അന്ന് അവന്റെ നിഷ്കളങ്കമായ ബാല്യത്തിൽ കുന്നികുരുവും , മഞ്ചാടിയും, മാങ്ങയുമൊക്ക കൊണ്ട് തരുമായിരുന്നു...പിന്നേ ഇന്നും ഞാൻ ഓർത്തു ഓർത്തു ചിരിക്കുന്ന ഒരു കളി ഉണ്ടായിരുന്നു     "തുണിപൊക്കികളി " എല്ലാ പെൺപിള്ളേരും കൂടി മാറി മാറി ഓരോരുത്തരുടെയും പാവാട പൊക്കി പച്ച, നീല, കറുപ്പ്, ചുവപ്പ്  എന്നു ഷഡി ടെ നിറം പറഞ്ഞു കളിയാക്കും അത് എങ്ങനെ ഒരു കളിയായി മറീന്നു അറിയില്ല ഇതു കാണാൻ ആണെങ്കിലോ dp മേശേടെ അടിയിൽ പാത്തിരിക്കുമായിരുന്നു.ടീച്ചർമാരുടെ കാര്യം പറയണ്ടല്ലോ സ്നേഹത്തിനു സ്നേഹവും, അടിക്കു അടിയും, ഗീത ടീച്ചറും,ജീവ ടീച്ചറും, ശ്രീദേവി ടീച്ചറും. അതിൽ എപ്പോഴും എന്റെ കാക്ക ചെകയുന്ന പോലുള്ള കൈ അക്ഷരം കണ്ടിട്ട് ജീവ ടീച്ചർ ചോദിക്കുമായിരുന്നു 'ഇതു എന്താ പ്രവീണേ വെട്ടും കുത്തും കൊലപാതകവുമാണോ എന്ന് ' അയ്യോ! ഇനി 4 ൽ കേറിയാൽ രാജു സാർന്റെ ചൂരൽ കൊണ്ടുള്ള ഷോട്ട് അടി വാങ്ങണമല്ലോ എന്ന് ഓർത്തു പേടിച്ചു ഇരുന്നട്ടുണ്ട്. എന്തിനാണ് എന്ന് അറിയില്ല സാർ ഞങ്ങളോട് എല്ലാവരോടും പറയും ഡെയിലി ഡയറി എഴുതി കൊണ്ടുവരണമെന്ന്, ഇനി അത് എഴുതിയില്ലേൽ അന്നത്തെ ദിവസം തീർന്നു. എന്നും സ്ഥിരം പല്ലവി ആയിരിക്കും ഡയറിയിൽ തീയതിഡെ വ്യത്യാസം മാത്രം... എനിക്ക് അറബി പീരീഡ് വല്ലാത്ത ഇഷ്ടമായിരുന്നു അതാകുമ്പോൾ അറബി പഠിക്കുന്നവർ മാത്രം പോയാമതിയല്ലോ ഞങ്ങൾക്ക് ക്ലാസ്സുമില്ല പുറത്തു ഓടി കളിക്കാം. ആ ക്ലാസ്സിൽ ഒളിഞ്ഞു നോക്കുമ്പോൾ അറബി ടീച്ചർ ഉറക്കം തൂങ്ങി ഇരിക്കുന്നെ കാണാം ചിലപ്പോഴൊക്കെ.. അങ്ങനെ ഇരിക്കുമ്പോഴാണ്  LSS പരീക്ഷ വരുന്നേ എനിക്കും അതിൽ പങ്കെടുക്കാൻ സാധിച്ചു. ഇന്നത്തെ പോലെ തന്നെ അന്നും എനിക്ക്  " mandela effect " നല്ല രീതിയിൽ ഉണ്ടായിരുന്നു. അന്ന് അത് എന്താന്ന് ഒന്നും എനിക്കറിയില്ലായിരുന്നു വലുതായപ്പോഴല്ലേ മനസിലായെ എന്നെ വിട്ടുമാറാത്ത ഒന്നാണ് ഈ effect എന്ന്. അന്ന് ആ പരീക്ഷ ക്കു സ്കൂളിൽ നിന്നെ എനിക്ക്  ഹാൾടിക്കറ്റ് കിട്ടിയിരുന്നു അതിൽ വ്യക്തമായി തന്നെ എവിടെ ആണ് എക്സാം നടക്കുന്നെ എന്നും,സമയം വരെ കൃത്യം ആയി ഉണ്ടായിരുന്നു. എന്നിട്ടോ എന്റെ മനസ്സിൽ എപ്പോഴോ save ആയി പോയ്‌ ഞാൻ പഠിക്കുന്ന സ്കൂളിലെന്നു. പിന്നേ ഞാനും അമ്മയും കൂടി ഓടി സ്കൂളിൽ വന്നപ്പോ ആരും ഇല്ല പിന്നേ ആണ് ചന്ത സ്കൂളിലാണ് എന്ന് ഹാൾടിക്കറ്റ് ന്റെ പുറകിൽ കണ്ടേ അവിടുന്ന് ഓടി വീട്ടിൽ വന്നു പിന്നേ ഒരു ഓട്ടോയിൽ എന്റെ ചേട്ടനാണ് അവിടെ കൊണ്ട് ആക്കിയത്. പാവം അമ്മ എന്റെ കൈയിൽ പിടിച്ചു ഓടിയ ഓട്ടവും അന്ന്  ടെൻഷനും, വെപ്രാളപെട്ടതും ഒന്നും മറക്കാൻ കഴിയില്ല. അന്ന് എന്തോ ഭാഗ്യത്തിന് റിനു അച്ചാച്ചൻ ഉള്ള കൊണ്ട് അവിടെ എത്തി. പക്ഷേ ഇന്നും എന്നെ വിടാതെ പിൻതുടരുന്ന ഒന്നാണ് ഈ mandela effect. നേരത്തെ കണ്ടതും മനസിലാക്കിയതുമായിരിക്കാം എന്നാൽ എപ്പോഴോ മൈൻഡ് തന്നെ വേറെ ഒന്നിൽ save ആക്കി മരവിപ്പിച്ചു വെക്കുന്ന അവസ്ഥ, പിന്നേ നോക്കുമ്പോഴാണ് മനസിലാവുന്നേ സത്യം എന്താന്ന്. എന്താലേ അവസ്ഥ....
പിന്നേ അതൊക്ക കഴിഞ്ഞു  ഫസ്റ്റ് ടൈം ടൂർ പോയ്‌ അത് നാലിൽ വെച്ചായിരുന്നു എറണാകുളത്തു. ഇന്നു ഓർത്തു എടുക്കാൻ കഴിയുന്നില്ല എവിടൊക്കെ പോയ്‌ എന്നോ സ്ഥലങ്ങളോ. പാർക്കിൽ, ബീച്ചിൽ പിന്നേ സായിപ്പും മദാമ്മയും വന്നു മിണ്ടിയതും ഞങ്ങളുടെ ഫോട്ടോ എടുത്തുകൊണ്ടു പോയതും, തെരുവിൽ കൂടി പലതരം കാഴ്ചകൾ കാണിച്ചതൊക്ക ചെറുതായ് ഓർമ വരും. പിന്നേ എല്ലാത്തിനും കൂട്ടിനു ജാസില ടീച്ചറും, പണ്ടേ പുള്ളിക്കാരി straight forward ആയിരുന്നു എന്ന നല്ല സ്നേഹവും കാണുമ്പോൾ ഭയങ്കര rush ആയിതോന്നും അടുക്കുമ്പോഴല്ലേ അറിയൂ മറ്റുള്ളവരുടെ മനസ്സ്...
എനിക്ക് കൂടുതൽ പരുക്ക്കൾ സംഭവിക്കുന്നതും ഇവിടെ പഠിക്കുമ്പോഴാണ്  എന്റെ കൂടെ പഠിക്കുന്ന മുബീനയായ് കൂട്ടി ഇടിച്ചു എന്റെ മൂക്കിൽ നിന്ന് ചോരയും വന്നു മുക്കിന്റെ പാലം ഒന്നുവളഞ്ഞു പോകുകയും ചെയ്തു, അവൾക്കു ആണേൽ ഒടുക്കത്തെ പൊക്കം ആണ് അവള് ക്ലാസ്സിൽ നിന്ന് വെളിയിലോട്ടു ഓടിവെരുന്നു ഞാൻ വെളിയിൽ നിന്ന് ഓടിവെരുന്നു ഓടിവന്ന ഓട്ടത്തിൽ എന്റെ മൂക്ക് ചെന്ന് അവളുടെ നെറ്റിയിലും ഇടിച്ചു, ഇടിച്ച സമയം എനിക്ക് ഒന്നും തോന്നിയില്ല അതുകഴിഞ്ഞാ ചോര വരുന്നേ കാണുന്നെ... പാവം മുബീന എന്റെ അഹങ്കാരം കാരണം കൂടി അവൾക്കു ടീച്ചർ അടികൊടുത്തിരുന്നു...
അത് എല്ലാം കഴിഞ്ഞു അടുത്ത പണിയും അതേ വർഷം ഒപ്പിച്ചു കാലിൽ പ്ലാസ്റ്റർ ഇട്ടു ബെഞ്ചിൽ നിന്നും ഡെസ്കിൽ നിന്നും മാറി മാറി ചാടി താഴ കാലുകുത്തി എങ്ങനൊ വീണു ആർക്കറിയാം എന്താന്ന് കഷ്ടകാലം ഉച്ചിയിൽ നിക്കുന്ന സമയം ആയിരിക്കാം....

പിന്നേ എന്താ എല്ലാവരെയും പോലെ തന്നെ സ്കൂൾ വിടാൻ നേരം അവിടെയും കെയറി കണ്ടവരുടെ തെറിയും കേട്ടു, ഇടവഴി കൂടെ കറങ്ങി കാണുന്നെ എല്ലാം കട്ട് പറിച്ചു ഒരു വിധത്തിൽ വീട്ടിൽ എത്തും..
പണ്ടേ എനിക്ക് സ്കൂളിൽ പോകാൻ ഭയങ്കര മടിയായിരുന്നു... എന്ന പോകാതിരിക്കാൻ പറ്റില്ലല്ലോ...
എന്ന ഇന്ന് ഞാൻ ഒരുപാടു ആഗ്രഹിക്കുന്നു. കണ്ണ്അടക്കുമ്പോൾ ചെവിയിൽ ബെൽ അടിക്കുന്ന ശബ്ദവും ഈശ്വര പ്രാർത്ഥനയും ഓരോ ക്ലാസ്സിലെ കുട്ടികൾ നിരന്നു നിക്കുന്നതും... Assembly കഴിഞ്ഞു ബഹളം വെച്ച് ക്ലാസ്സിൽ കേറുന്നതും... ഇടക്ക് ആരും കാണാതെ പാത്തു കേറാൻ നോക്കുന്നതും, എല്ലാം ഇന്നലെ കഴിഞ്ഞ പോലെ........


© Praveena Ananthakrishnan