...

3 Reads

നമ്മുടെ എല്ലാ കാര്യങ്ങളും
മറ്റുള്ളവരോട് പങ്കുവെക്കാറില്ല.
ചില കാര്യങ്ങൾ
ചിലരോട് മാത്രം പറയും.
പക്ഷേ...
നമുക്ക് ചില വേദനകളുണ്ടാവും...
ചില രഹസ്യങ്ങളുണ്ടാവും...
ഇതുവരെ
ആരോടും പങ്കുവച്ചിട്ടില്ലാത്ത...
ഇനി ആരോടെങ്കിലും
പങ്കുവെക്കാൻ സാധ്യതയില്ലാത്ത ചിലത്.
നമ്മുടെ ഏകാന്തതകളിൽ
നമ്മെ വേദനിപ്പിച്ചും...
വേട്ടയാടിയും...
രസിപ്പിച്ചും...
അതങ്ങനെ നമ്മോടൊപ്പമുണ്ടാവും...
നമ്മുടെ ഒടുക്കം വരെയും...

- മഹാകവി ഞാൻ -