...

7 Reads

കടൽ എന്ന ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ ജീവിതഗന്ധിയായ രചനയ്ക്ക് M. B ശ്രീനിവാസിന്റെ ഹൃദയത്തിൽ തൊടുന്ന ഈണം ജനകിയമ്മ വളരെ മനോഹരമായാണ് നമ്മളിലേയ്ക്ക് എത്തിച്ചത്. ഈ ഗാനത്തിന്റെ അടുത്ത വരികൾ
"സുഖമൊരു നാൾ വരും വിരുന്നുകാരൻ
ദുഃഖമോ പിരിയാത്ത സ്വന്തക്കാരൻ"
എന്നാണ്.
ഒരാളുടെ ഉള്ളിൽ ഏറ്റവുമധികകാലം മായാതെ നിൽക്കുന്നത് ജീവിതത്തിൽ അയാളനുഭവിച്ച ദുഃഖങ്ങളും, ദുരിതങ്ങളുമാണ്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ സങ്കടങ്ങളിൽ പുറമെനിന്ന് സഹതപിക്കാനോ, ഭംഗിവാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനോ മാത്രമേ നമ്മളെല്ലാം ശ്രമിക്കൂ. കാരണം ഓരോരുത്തരുടെ ഉള്ളിലും പിരിയാത്ത ആ സ്വന്തക്കാരാനുണ്ട്. സന്തോഷം എന്നത് വളരെ കുറഞ്ഞ കാലങ്ങൾക്ക് ശേഷം വെറുമൊരു ഓർമ്മ മാത്രമായാണ് നമ്മുടെ ഉള്ളിലുണ്ടാവുക. നമ്മൾ സന്തോഷം അനുഭവിക്കുന്ന സമയത്ത് മറ്റുള്ളവർ പങ്കുചേരുമ്പോൾ അതിൽനിന്നും കുറഞ്ഞ വിഭവങ്ങൾ പങ്കുവെക്കാൻ മാത്രമേ നമ്മൾ തയ്യാറാവുകയുള്ളൂ. കാരണം വേദനകൾ സമ്മാനിക്കുന്ന ഉള്ളിലുള്ള "ഈ" സ്വന്തക്കാരനെ മറന്നുകളയാനായിട്ട് "ആ" വിരുന്നുകാരനെ പിടിച്ചുനിർത്താനായിട്ട് നമ്മളെല്ലാം പിന്നെയും പിന്നെയും വൃഥാ ശ്രമിച്ചുകൊണ്ടേയിരിക്കും.

- മഹാകവി ഞാൻ -