...

3 views

തുമ്പയും തുമ്പിയും / നസ്ലി റഫീഖ്
തുമ്പപ്പൂമൊട്ടു കരയുന്നു, അമ്മ
തുമ്പപ്പുഞ്ചിരിതൂകുന്നു
ചിങ്ങം വന്നു ഓണം വന്നു
തുമ്പയും തുമ്പിയും ഓടിക്കളിക്കും
ഓണം വന്നു ഓമനകുഞ്ഞു-
ങ്ങളോടിക്കളിക്കുന്നു
ഓണം വന്നുപോയല്ലോ കാണാ-
മറയത്ത് തുമ്പയും തുമ്പിയും
കാണാൻ കൊതിക്കുന്നു
ഓടിവന്ന ഓണമാമനെ ഓമനിച്ചു
പുൽകാൻ, ഓണ പായസമൊന്ന്
നുണയാനൊത്തിരി നേരമൊന്നി-
ച്ചിരിക്കാൻ മുക്കുറ്റി മുമ്പേ വന്നല്ലോ
തുമ്പപ്പൂവിനിയും വന്നില്ലാലോ
ഉഞ്ഞാലാടാൻ വരുമോ,
മഞ്ഞക്കിളിയേ വരുമോ?
മാവേലി മന്നൻ വരുന്നുണ്ട്,
ഓണമാമൻ കാത്തുനിൽപ്പുണ്ട്!

© PRIME FOX FM