...

14 views

നീ അറിഞ്ഞോ?
എൻ പ്രാണാ ...
നീ അവിടെയെൻ
ഹൃദയം ചോദിക്കുന്നു?
എന്തുത്തരം നൽകും ഞാൻ.
ഒരു ഹൃദയം പോലെ നടന്ന നമ്മൾ
ഇന്നു രണ്ടു ഹൃദയമായി നടക്കുന്നു.
എന്നിൽ നിന്നും അകലുമ്പോൾ
നീ അറിഞ്ഞോ?
നിന്നെ പിരിയാൻ കഷ്ട്ടപ്പെടുന്ന
എൻ മനസ്സിനെ!
എന്നെ പുച്ഛിച്ചപോൾ
നീ അറിഞ്ഞോ?
നിൻ വാക്കുകൾ മുറിവേല്പിച്ച
എൻ ഹൃദയം!
നീ ചോദിച്ചതെല്ലാം
ഞാൻ
നിനക്കു നൽകിയപ്പോൾ
നീ അറിഞ്ഞോ?
എൻ ശരീരം
ഇന്നു നിന്നെ ആഗ്രഹിക്കുന്നു!
നീ പിരിഞ്ഞു പോയ വഴികളിൽ
ഇന്നും ഞാൻ
നമ്മെ അന്വേഷിക്കുന്നു.
നിൻ സന്തോഷം
ദൂരെ നിന്ന് അറിയാൻ
ഉള്ള ഭാഗ്യം പോലും
നീ തന്നില്ല!
നിൻ വാക്കുകൾ
മുറിവേൽപ്പിച്ചു ദിനങ്ങൾ
ഇന്നും എനിക്ക് ഒരു ദുസ്വപ്നം.
നീ എനിക്ക് നിഷേധിച്ചതെല്ലാം
അടുത്ത ജന്മം എനിക്കു തന്നെ
എൻ ഉള്ളിൽ ആരോ
മന്ത്രിക്കുന്നു......................




© ___hana__na