...

9 views

മരണമൊഴി
നിൻ ജീവിതം
മടുക്കുമ്പോൾ
നീ വരിക,
നിനക്കു വേണ്ടി
ഞാനെന്റെ
ജീവിതം മൗനമായ്
നിറച്ചു വെച്ചിട്ടുണ്ട്.
ആർക്കും വേണ്ടാത്ത അക്ഷരങ്ങളാണ്
എന്റെ വാക്കുകൾ!
അതു തന്നെയാണ്
ഇന്നെന്റെ അവസാന മൊഴി.....
ഞാൻ വിധിച്ചു വാങ്ങിയ
എന്റെ സങ്കടങ്ങൾ
ഒറ്റയ്ക്ക് അനുഭവിക്കുക
എന്നത് ഞാൻ
എനിക്കു നൽകുന്ന
ശിക്ഷയാണ്.
എന്നിലെ സന്തോഷത്തെ
ചതിച്ചു കൊന്ന
നിങ്ങളോടുള്ള
പ്രതികാരമാണ്
എന്റെ ഈ യാത്ര......
എന്റെ അവസാന ശ്വാസം
ഞാൻ പറയാൻ
ബാക്കി വെച്ച
എന്റെ വാക്കുകളാണ്.
ഞാൻ മടങ്ങയായ്
എൻ അവസാന മൊഴിയുമായി !!!!!!!!!


© ___hana__na

Related Stories