...

18 views

നിശബ്ദമായ ശബ്ദങ്ങൾ
അപൂർണതപോലെ പൂർണമാവില്ലൊന്നും
പൂർണമായത് അതല്ലതാനും.
കാണുന്നതെല്ലാം കേൾക്കുന്നതെല്ലാം ആരോ പറഞ്ഞ കഥകളല്ലോ ...
വൃത്തത്തിൽ ഒത്തുള്ള ചന്ദ്രനും മാറും ചന്ദ്രക്കല പോലെ ഒരുങ്ങിപ്പോകും.
കത്തിജ്വലിക്കുന്ന സൂര്യനും പിന്നെ ഒന്നുമല്ലാതെ ഇരുട്ടിലാക്കും...
കുഞ്ഞായ് പിറന്നൊരു മർത്യനോ പാരിൽ പല വേഷധാരിയായ് അരങ്ങൊഴിയും.
ഇന്നുള്ള നമ്മളോ നാളെ മണ്ണിൽ
ഒന്നുമറിയാതെ മയക്കം പിടിക്കും.
പൂവിരിയും ഇല തളിർക്കും എല്ലാമൊരിക്കൽ കൊഴിഞ്ഞു വീഴും. വ്യർഥമല്ലാത്തതെന്തെന്നു ചോദിച്ചാൽ വ്യർഥമല്ലാതൊന്നുമില്ലയി പാരിൽ ...
മഴവില്ലുപോലും മിഥ്യയല്ലോ
വർണങ്ങൾ തീർത്തൊരു ജാലമല്ലോ.
കാണാതെ തലോടുന്ന തെന്നൽ പോലും തെന്നലാണന്നാരോ പറഞ്ഞതല്ലോ...
കുയിലിന്റെ നാഥമാ ശബ്ദമല്ലേ ഏതോ കഥകൾ പറയുവല്ലേ ...
ശബ്ദങ്ങളെല്ലാം നിശബ്ദമാവും ആ ദിനമോ നമ്മുടെ അരികിലല്ലേ...
മിഥ്യതൻ കൈയ്യിലെ കടലാസുകൾ നാം കാണുന്ന തെല്ലാം പകർത്തുവല്ലേ...
© JJC