നഷ്ട ശൈത്യം
വാക്കിൻ ഭാണ്ഡവും പേറി
നടന്നു ചാമ്പൽപൊഴിയും വഴി
നീളെ, കനൽ വഴിയിൽ എരിയുന്ന ലോകങ്ങൾ
കണ്ണീരിൽ കുതിർന്ന കാഴ്ചകൾ.
ദുർഗന്ധം വമിക്കും മണൽ തരികൾ കുതറി പിടഞ്ഞൊഴുകും പുഴകൾ
അപൂർവ്വമായി പറന്നുയരും
പറവകൾ, എവിടെപ്പോയ് പാടവരന്പുകൾംഎവിടെപ്പോയ് രാപ്പാടികൾ..(?)
കുനിഞ്ഞു മെല്ലെയെൻ
ശിരസ്സ് പാദമണ്ണിലേക്ക്,
ചലനമറ്റ മത്സ്യത്തെ കഷ്ണമാക്കുംപോൽ
കുത്തിയിരക്കുന്നൂ യന്ത്രത്തെ
അമ്മതൻ മേനിയിൽ,
എവിടെപ്പോയ് ഗ്രമവെളിച്ചം
എവിടെപ്പോയ് ഗ്രാമനൈർമല്യം
ഗൃഹാതുരത്വം പേരും കുണ്ടനിടവഴികൾ.
തിരിഞ്ഞു ഞാനെന്റെ സിരസ്സിൻ മുകളിൽ
കീഴ്പ്പെടുത്തുമോ മനുഷ്യ നീയീലോകത്തെ
കല്ലുകളാൽ തീർത്ത മാത്സര്യമാളികകൾ
വിങ്ങും മനുഷ്യ കണ്ണീരാൽ
കാഴ്ച മയങ്ങുന്നുവോ നാഥാ.
ചോരയ്ക്ക് ചോര വീതം വെക്കും യൗവ്വനം
തിരിച്ചറിയുന്നില്ല യീ ലഹരിയിലാരാടും കൂടപിറപ്പിൻ അഗ്നിക്കുണ്ഡങ്ങളാകും മസ്തിഷ്കങ്ങളിൽ മാതൃത്വം,
എവിടെപ്പോയ്,രക്തബന്ധങ്ങൾ എവിടെ(?)
ഒരുതുള്ളി തീർത്ഥമെൻ
കരങ്ങളിൽ ഇറ്റ് വീണു, മാനം വിങ്ങുന്നു, ഇറ്റുവീണ ചുടുനീരെന് കയ്യിൽ നിന്നും തെന്നി വീണു...
അമ്മ തേങ്ങുന്നു..കൈകൂപ്പി നിരാശയായി വസുധയും.!
****ശുഭം****