എന്റെ ഭാരതം
പലവഴിപുതുവഴികളിലായ് പുഴകൾ ഒഴുകിയെത്തും മഹാസാഗരംപോൽ എൻഭാരതം.മതം പലതാം,ജാതി പലതാം,മനുഷ്യ വർണ്ണവും പലതാം.
പ്രഭാതവും പ്രദോഷവും അന്യമാം മനുഷ്യാ...
കരിഞ്ഞെറിഞ്ഞ നിൻ ഹൃദയ ഗോപുരത്തിൽ നിറച്ചൊരാ കോപത്താൽ നീ പിച്ചി ചീന്തിയ ഓരോരോ ജീവനും,നീ അറിയുന്നുവോ ഇതല്ല സ്വാതന്ത്ര്യം..ഇതല്ല വാനിൽ പാറിപ്പറക്കുന്ന മൂവർണ്ണ പതാകയുടെ സ്വപ്നഗന്ധം, നീ അറിയുന്നുവോ നിൻ സിരകളിൽ ഒഴുകുന്ന ചുവന്ന വർണമത്രെ ദൈവത്തിന്റെ ഓരോ സൃഷ്ടിയിലും.
അരുതരുതെ..തകർക്കരുതെയി ഭാരതത്തെ..അഹിംസ കൈ വിടരുതേ സാഗരത്തിൻ നിധികളെ..!
© Sajida Kareem