...

1 views

മൈ ഇമേജിനറി ലൗവർ
പുറത്ത് തുറിച്ചു നോക്കി ലെയോ നിൽക്കുന്നു.

" എഡീ നീ ആരാന്ന് വിചാരിച്ചിട്ടാ ജനല് തുറന്നത്? ആ തെണ്ടി ടിനു ആണ്ന്ന് വിചാരിച്ചിട്ട? നിന്റെ ആ  പൂതി മനസ്സിന്ന് കളഞ്ഞോ. ഇനി അവൻ ഇവടെ വന്നാലും നിന്നെ കാണാൻ പറ്റാത്ത കാര്യണ് ഞാൻ ചെയ്യാൻ പോണത്. പട്ടിക വച്ച്  ബന്ധോസ്ഥാക്കി അടക്കാൻ പോവാ ഞാൻ. അവൻ എങ്ങാനും രാത്രി വന്ന് ഓരോന്ന് ഒപ്പിക്കാണ്ടിരിക്കാൻ . പോയി കിടന്ന് ഉറങ്ങടി നത്ത് നോക്കണ പോലെ നോക്കാണ്ട്."

അവൾ ദേഷ്യത്തോടെ അവിടെ നിന്നും പോയി
ലെയോ പുറത്ത് നിന്നും ജനൽ അടച്ചു. പട്ടിക വച്ചുകൊണ്ട് അതിന്മേൽ ആണി തറപ്പിച്ചു.

" നീർത്തഡാ നിന്റെ പരിപാടി."
ലെയോ തിരിഞ്ഞു നോക്കിയപ്പോൾ സിസിലി രൗദ്ര ഭാവത്തോടെ നിൽക്കുന്നത് കണ്ടു.

സിസിലി : "നിന്റീം സേവ്യാറിന്റീം ആഗ്രഹം നടക്കാൻ ഞാൻ സമ്മതിക്കില്ല. അവള് സ്നേഹിച്ച ചെക്കൻ  നല്ലോനന്യ. അവനെ എന്റെ മര്യോൻ ആക്കാന ഞാൻ പോണത്."

മുറിയിൽ ഇരിക്കുന്ന സീനിയ ഈ വാക്കുകൾ കേട്ട് സന്തോഷിച്ചു.

ലെയോ :" എന്ത് കണ്ട്ട്ടാ  ചെലക്കണത്. നമ്മടെ വീടിനൊരു നല്ല പേര്ണ്ട്. അത് ഇല്ല്യാണ്ടാക്കാനണ് നോക്കണേങെ, എന്നെ പിന്നെ ഈ വീട്ടില് കാണില്ല ഞാൻ എവടെങിലും പോയി ജീവിയ്ക്കും"

സിസിലി : "മാര്യോള് തിരിച്ച് പോയീട്ട്ള്ള കാര്യം ഈ നാട്ട്കാരൊക്കെ അറിഞ്ഞിട്ട്ണ്ട് അവര്ടെ ചോദ്യങ്ങള് കാരണം എനിക്കിപ്പോ വീടിന്റെ പൊറത്തക്ക് എറങ്ങാൻ പറ്റിണില്ല്യ. നാട്ട്കാര്‌ടെ ആ വർത്താനം നിർത്താനായിട്ട് ലില്ലീനെ തിരിച്ച് കൊണ്ടരാൻ നിനക്ക് താല്പര്യോല്ല്യ. ഇനി ഇപ്പോ നീ വീട്ടീന്ന് പോയാലും ഞാൻ സീനിയേടെ കല്ല്യാണം നടത്തും."

ലെയോ : "അത് അമ്മ മാത്രം ഒറ്റക്കങ്‌ട് തീരുമാനിച്ച മത്യാ?"

സിസിലി : "അതിന് എനിക്ക് ആര്ടേം സമ്മതം വേണ്ട. സീനിയ എന്റീം എന്റെ തദ്ദേവൂസിന്റീം കുട്ട്യണ്. എങ്ങനെ കല്ല്യാണം നടത്തണന്ന്ള്ളത് എനിക്ക് അറിയാം. തടയാൻ ആര് ശ്രമിച്ചാലും അത് നടക്കില്ല്യ."

സിസിലി തിരിഞ്ഞു നടന്നു വീട്ടിലേക്ക് കയറി അല്പ നിമിഷത്തെ ചിന്തക്ക് ശേഷം ലെയോ അവന്റെ മുറിയിൽ എത്തി. അവിടെ ഉള്ള  ഒരു മുണ്ട് കൈ കൊണ്ട് കീറി പല കഷ്ണങ്ങൾ ആക്കി. ആ കഷ്ങ്ങളിലെ ചിലത് എടുത്ത് അവൻ അടച്ചിട്ട ഒരു മുറി വന്നു തട്ടി. തുറന്നത് സിസിലി ആയിരുന്നു. അവൻ ഉടനെ സിസിലിയുടെ വായയിൽ ഒരു തുണികഷ്ണം വച്ചു തിരുകി, കൈകൾ പിന്നിലേക്ക് പിടിച്ചുകൊണ്ട് ബലമായി കട്ടിലിന്റെ അരികെ ഇരുത്തിയ ശേഷം അതിന്റെ അഴിയോട് ചേർത്ത് കെട്ടി. സിസിലി മിഴി നീരിനാൽ ഇരുന്നു. അവൻ മുറി പുറത്തു നിന്ന് പൂട്ടി.
__________________________________________


സമയം രാത്രി 11 മണി.  സീനിയയെ സേവ്യറിന്റെ വീട്ടിലേക്ക് ബലമായി കൊണ്ട് വരുന്നുണ്ട് എന്നും സിസിലി പറഞ്ഞ കാര്യവും ലെയോ സേവ്യാറിനോട് ഫോണിൽ വിളിച്ചു പറഞ്ഞു.

വായിൽ തുണി തിരികിയ നിലയിലും പിന്നിലേക്ക് കൈകൾ കെട്ടിയ നിലയിലും സീനിയയെ എടുത്ത് കൊണ്ട് വന്നു ലെയോ അംബാസഡർ കാറിന്റെ പിൻ സീറ്റിൽ ഇരുത്തി. ബ്ലാക്ക്...