...

2 views

ഐഷു...!
ഫോണിന്റെ നിർത്താതേയുള്ള മുഴക്കം കേട്ടിട്ടാണ് ഞാൻ കണ്ണ് തുറക്കുന്നെ, ഉറക്കത്തിന്റെ അലസതയിൽ അലാറം ആണെന്ന് കരുതി രണ്ട് മൂന്ന് തവണ ഓഫ്‌ ആക്കിയത് അപ്പോളാണ് ഓർമയിൽ വന്നത്..
നോക്കിയപ്പോ ഐഷു ആണ്, സമയം 3:00, ഓളെ 6 miss കാൾ.... ഒരു നിമിഷം നെഞ്ചൊന്നു കാളി."ഐഷു ന് എന്തേലും " ഞാൻ വേഗം തിരിച്ചു വിളിച്ചു.... ആദ്യ റിങ് ല് തന്നെ പെണ്ണ് call എടുത്തു... ഇന്നിട്ട് വൻ ചിരി, "ഇയ്യ് പേടിച്ചീലെ "ചോയ്ച്ചട്ട്.... ഒരു നിമിഷം ഓളെ ഇന്റെ കയ്യിൽ കിട്ടിയാൽ കൊല്ലാൻ ള്ള ദേഷ്യം ണ്ടർന്നു... മനുഷ്യമാരെ ഒറക്കം കളഞ്ഞട്ട് ചിരിക്കണ് ഓൾ... ഞാൻ പിന്നെ ഒന്നും പറഞ്ഞീല, പറഞ്ഞ ചെലപ്പോ ന്റെ ഇള്ള ഒറക്കം കൂടെ പോവും... ഓൾക്ളെ നാളെ കൊട്ക്കണം എന്ന് പ്രതിജ്ഞ എടുത്തു ഞാൻ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി കിടന്ന്.....
രാവിലെ എണീറ്റ് ഫോൺ നോക്കിയപ്പോ ഒരുപാട് miss call.... Clg ലെ കുട്ട്യേളാണ് എന്തോ അരുതാത്തെ നടന്നക്കണ്.... അരുൺ ന്റെ miss call ആണ് കൂടുതൽ... ഞാൻ വേഗം ഓനെ തിരിച്ചു വിളിച്ചു.... ന്റെ...