...

7 views

ആ വഴിയോരങ്ങളിൽ...❤❤




രാത്രിയിലെ ആർത്തുല്ലസിച്ചുപെയ്ത മഴയുടെ ലക്ഷണം നല്ലപോലെ അറിയാമായിരിന്നു ഉണർന്നപ്പോൾ.
തണുപ്പെന വികാരം ശരീരത്തെ ആകമാനം മൂടിയപ്പോൾ പുതപ്പൊന്നുകൂടി വലിച്ചുമൂടി. ഉറക്കത്തിലേക്ക് മടങാനുള്ള ശ്രമം മുഴുവനായി മാറ്റികൊണ്ട് അമ്മയുടെ വിളിയെത്തി.



"മോളെ അമ്മു... എഴുനേറ്റെ സമയമെത്രയായെന്ന് നിനക്കറിയാമോ?..
ഇന്ന് സ്കൂളിൽ പോവേണ്ടതല്ലേ?"


ഈ ചോദ്യം ബാല്യകാലത് സുപരിചിതമാണെങ്കിലും ഈ അടുത്ത കാലത്തൊന്നും കേൾക്കാൻ ഇടവന്നിരുന്നില്ല.


അപ്പോഴേല്ക്കും അമ്മ ഒരു കപ്പ്‌ ചായയുമായി അങ്ങോട്ട് എത്തിയിരിന്നു.


"ഗുഡ് മോർണിംഗ് അമ്മ.."


"മോർണിംഗ് ഡാ.. നീ എഴുനേൽക്കാൻ നോക്ക്.. ആദ്യത്തെ ദിവസമല്ലേ ക്ഷേത്രത്തിൽകൂടി പോയിട്ട് സ്കൂളിൽ പോയാൽ മതി 😊"


"അമ്മ പറയുന്ന പോലെ.."


"എന്നാൽ ചെല്ല്..ദേ ആ അലമാരയിൽ നിനക്കിടാനുള്ള പുതിയൊരു വസ്ത്രം അമ്മ വെച്ചിട്ടുണ്ട്....