...

4 views

12/10/24
എറണാകുളത്തെ പൊട്ടിപ്പൊളിഞ്ഞ ബസ്റ്റാന്റിൽ റസ്റ്റ് റൂമിൽ ഫോൺ ചാർജിലിടാൻ കയറുമ്പൊ ഇത് പ്രേതാലയമാണ് മളെ എന്ന് കൂടെയുള്ളവളോട് പറഞ്ഞ് നേരെ നോക്കിയത് അവിടെ ഡ്യൂട്ടിയിലുള്ള പോലീസുകാരൻ്റെ മുഖത്താണ്. എൻ്റെ ചമ്മിയ ചിരിക്ക് പാതിവിരിഞ്ഞൊരു ചിരി പകരം കിട്ടി. ഈ പ്രേതാലയത്തിലാണ് മോളേ ഞാൻ ഡ്യൂട്ടിയിലിരിക്കുന്നത് എന്ന് പറയാതെ പറഞ്ഞോ. ഫോണും ചാർജിലിട്ട് അവിടെ ബസ് വരണവരെ വെറുതെ ഇരിക്കണമല്ലോ എന്നാലോചിച്ച് കൂട്ടുകൂടാൻ വരുന്ന കൊതുകിനെ എണ്ണിയിരിക്കുമ്പൊഴാണ് കൂടെയുള്ളവൾ റീൽസുകാണാൻ ക്ഷണിച്ചത്. കാര്യം എൻ്റെ കളിക്കൂട്ടുകാരിയും ചങ്കും പോരാത്തതിന് എൻ്റെ സിസ്റ്ററും ആണേലും ഞാനും ഓളും തമ്മിൽ കരയും കടലും പോലെ വ്യത്യാസമുണ്ട്. എനിക്ക് കണ്ട് പരിചയം പോലും ഇല്ലാത്ത പേരു പറഞ്ഞാ ഒട്ടും മനസിലാവാത്ത ആരൊക്കെയോ ആണ് പുള്ളിക്കാരിടെ ഫേവറെറ്റിസ്. വാൾപേപ്പറിൽ ഇള്ള ആരാന്ന് ചോയ്ച്ചാ,ആന്തിനാ എൻ്റെ ചെക്കനെ ചോയ്ക്കുന്നെന്ന് തിരിച്ച്...