...

12 views

ഈ യാത്രയിൽ..........
ഒരു മഷിത്തണ്ട് കയ്യിൽ വെച്ചു തന്നു നീ പടിയിറങ്ങി പോയ നാൾ തൊട്ട് ഇങ്ങോട്ട് തോർന്നിട്ടില്ല എൻ കരളിലെ നിലയ്ക്കാത്ത പേമാരി.............., പുൽനാമ്പിലെ മഞ്ഞു കണങ്ങൾ നിൻ മിഴികളിൽ തൊട്ടു നൽകിയതും ആടിയുലഞ്ഞ കാറ്റിനെ പേടിച്ച് എൻ വിരലുകൾ മുറുകെ പിടിച്ചതും നട്ടുവഴികളിലെ ഇടവഴികളിൽ പൂ നുള്ളാൻ പോയതും ഏതോ വസന്തത്തിൻ കുളിരോർമകളല്ലേ...................., ഓർക്കുന്നുവോ നീയും എന്നെ പോലെ നമ്മുടെ ഇടവേളകൾ അതോ മറന്നുവോ എന്നെ നീ................, കാത്തിരിക്കുന്നു ഞാൻ ഈ പൂമുഖ പടിയിൽ ഒരു മഷിത്തണ്ടും കയ്യിൽ പിടിച്ച് നിനക്കായ്.............