...

23 views

ഒറ്റയ്ക്കിരിക്കാൻ.
കൂട്ടത്തിൽ നിന്നും മുഖം തിരിച്ചുകൊണ്ടോറ്റയ്കിരിക്കാൻ മനം മന്ത്രിക്കുന്നിതാ.
കടമകളിൽ നിന്നെല്ലാം ഒളിച്ചോടി, ആ പുഴഴോരതൊന്നു
ചെന്നെത്തണം.
അവിടെ എനിക്കായ് കൂട്ടിനായ് കിളികളും അവയുടെ കള കള കൊഞ്ചലുമുണ്ട്.
പുഴകൾ തൻ വെള്ളികൊലുസ്സിൽ
നാദമുണ്ട്, വേനലിൽ വാടാതെ കുളവാഴ തൻ പച്ചപ്പും തണുപ്പുമുണ്ട്
ഇളംകാറ്റു മുളം കാടിൽ തട്ടിവരുന്നൊരു രാഗമുണ്ട്
പലനിറ ചിന്തയെ വിസ്മരിച്ചീടുവാൻ
പൂമ്പാറ്റ തൻ വർണ്ണാംഭയുണ്ട്.
എങ്കിലും ഞാൻ നിങ്ങളിൻ മുന്നിൽ
ഒറ്റയ്ക്കിരിക്കുന്ന പ്രാന്തനാണ്..