...

3 views

കവിത: പാടത്ത് കാഴ്ച
തുമ്പി പറക്കണ് തുമ്പി പറക്കണ്
കളപറിക്കണ പാടത്ത്
കിളി ചിലക്കണ് കിളി ചിലക്കണ്
കാറ്റടിക്കണ നേരത്ത്.
കഥ പറഞ്ഞു കളപറിക്കണ
മാതുവിൻെറ ചുണ്ടില്
വെറ്റില പാക്ക് മുറിക്കി ചവച്ച്
ചുവന്നഴകിൻ കാഴ്ചയായ്.
പാറുവിൻെറ പാട്ട് കേട്ട്
പുഞ്ചിരിക്കും മാതുവും
പല്ലിളിക്കും കാഴ്ച കാണാൻ
എത്ര സുന്ദര നിമിഷമായ്.

-സലിംരാജ് വടക്കുംപുറം
© Salimraj Vadakkumpuram