...

4 views

അച്ഛൻ ( Father)
അച്ഛന്റെ ഉള്ളിലെ
അമ്മതൻ സ്നേഹം
പറയാതെ എന്നും
പകരുന്ന സ്നേഹം
നെഞ്ചിലെ തീയെല്ലും
പുഞ്ചിരി തൂവും
കൈക്കളെ പിടിച്ചു
നേർവഴികാട്ടും

ജോലികഴിഞു വരവുകാത്തു
പടിയിൻ വാതിലിൽ ചാരിനില്ക്കും
അച്ഛനെ കണ്ടതും കയ്യിലെ
പൊത്തികെട്ടും കാത്തു നിന്നകാലമുണ്ട്

പിച്ചവെച്ച കാൽപാദങ്ങൾ
തൊട്ടെന്നും കൂടെചേർത്ത്
എന്റെ വഴികളെ പിന്തുടർന്ന്
നീയും നടന്നു ഇതുവരയെ

ദേശ്യത്തിൽ തല്ലിയാലും
ചീത്തകൾ പറഞ്ഞാലും
ആശ്വാസപ്പിക്കാൻ നമ്മളെ
തേടിവരുന്നത് അച്ഛനാവും

ജീവിതം പഠിപ്പിക്കും അനുഭവത്തിൽ
ഉപദേശം പറയാതെ
അനുഭവം പറയും
യാത്രകൾ പോയാലും അച്ഛനൊപ്പം
അവധി ദിനമായാൽ
അച്ഛനൊപ്പം

പെൺകുട്ടികളുടെ നായകനായും
ആൺകുട്ടികളുടെ വില്ലന്നുമാവും
ചിലസമയത്തൊകെ തോനിയെകിലും ഒരു പ്രായമായി കഴിഞ്ഞാൽ നമ്മെ
പഠിപ്പിക്കും അച്ഛനെന്ന അനുഭവത്തെ

അച്ഛനെന്ന മാതൃകയെ
പിന്തുടറാൻ പ്രേരിപ്പിക്കും
മറക്കാത്ത മനുഷ്യനായി
ഓരോർത്തരിലും നിറഞ്ഞുനിൽക്കും

© Nissar M Creation