...

2 views

എത്തി മഴമേഘങ്ങൾ
എത്തി മഴമേഘങ്ങൾ
ഉതിർത്തി ജലധാരകൾ
കുളിർ തെന്നലോടെ വന്ന്
കുളിർമെയ്യിൽ സുഖം തന്ന്
കൺകുളിർക്കെ കണ്ടു
കുപ്പിവള കൈ നീട്ടിതൊട്ടു
                         (എത്തി...
ഹൃദയങ്കണത്തിൽ കാത്ത് നിൽക്കാതെ
ഹൃദയ സംഗീതമായ് ഇഷ്ടം പാടി
ഈ നനുത്തരന്തരീക്ഷത്തിൽ
ഈരടികൾ ആലപിച്ചു.

മനസ്സ് കളിർപ്പിച്ചു അഥിതിയായ്
                      എത്തുമ്പോൾ
സ്വീകരിച്ചു  തൂലികയിൽ വാക്കാൽ
സ്വീകരിച്ചു വർണ്ണാരവമായ്.

ഇനിയു മുതിർക്കൂ മിന്നലൊളിയില്ലാതെ
ഇരവിന് സൗന്ദര്യ ഭാവങ്ങളാൽ.
                      (എത്തി...

പൂങ്കാവനത്തിൽ  ഏകി വൈകാതെ
മേഘ ജലധാരകൾ വന്ന് നൽകി
ഈ പൊളളുമന്തരീക്ഷത്തിൽ
ഹതികം നീട്ടി നിറച്ചു.

മഴവില്ലിൻ നിറം ചൊരിഞ്ഞതായ്
                  വരുമ്പോൾ
ആസ്വദിച്ചു കുരുന്നിൻ മിഴികളാൽ
ആസ്വദിച്ചു പുലർക്കാലങ്ങളിൽ.
 
ഇനിയു മുതിർക്കൂ അഴകിൻ മേഘമായ്
ഇനിയും വരയ്ക്കാനുമാലപിക്കാൻ.
                       (എത്തി...

***     

രചന: ജെബിൻ ജോസ്
©Copyright Protected           




© Jebin Jose