...

6 views

കവിത: ഹൃദയത്തിനും
ഹൃദയം എൻെറേത് മാത്രമായിരുന്ന കാലം
ഹൃദയം വളരെ നല്ല രീതിയിൽ തന്നെയാണ് മിടിച്ചിരുന്നത്.
കാലത്തിന്റെ കാത്തിരിപ്പുകൾ എൻെറ ഹൃദയത്തിലും മാറ്റം വരുത്തി
ആരൊക്കെയോ ഹൃദയത്തെ കീഴടക്കി.
എനിക്കു വേണ്ടി മാത്രം മിടിക്കുന്ന ഹൃദയം മറ്റുള്ളവർക്ക് വേണ്ടി മിടിക്കുന്ന പോലെ
ഞാനറിയാതെ തന്നെയാണ് അത് സംഭവിക്കുന്നത്
കാലമാണോ പ്രായമാണോ ഇതിൻെറ ഉത്തരവാദി
അത് പിന്നെയും മാറിമാറി പലരിലേക്കും സഞ്ചരിക്കുന്ന പോലെ
ഒരു സത്യം ഞാനറിഞ്ഞു എൻെറ ഹൃദയത്തിനും പല അവകാശികളുണ്ടെന്നും
എൻെറ മനസ്സ് ശൂന്യത നിറഞ്ഞതാണെന്ന പരമസത്യം.
___________
- സലിംരാജ് വടക്കുംപുറം



© Salimraj Vadakkumpuram