...

7 views

പുതുവർഷം 2023- ലേക്ക്
പുതുവർഷമെത്തും സുദിനത്തെ വരവേൽക്കാൻ
കാത്തിരിക്കുന്നിതാ ലോകജനതകൾ.
ദുരിതങ്ങൾക്കാശ്വാസമായെന്ന ചിന്തയിൽ
സന്തോഷ നാളിനായ് കാക്കും മനസ്സകൾ.
ദുഃഖങ്ങൾ ദുരിതങ്ങളേറെ കഴിഞ്ഞോരു
നാളുകളോർത്തു കഴിയുന്നുവെങ്കിലും
നല്ലൊരു നാളിന്നോർമ്മകളേകിയും
കാത്തിരിപ്പിൻെറ ദിനങ്ങളാണെന്നതും
കാലമകറ്റിയ ഉറ്റവർ ബന്ധുക്കൾ
കാലങ്ങൾ നമ്മുടെ ഓർമ്മകളെന്നതും,
മഹാമാരികളെത്ര വന്നു ഭവിച്ചുവോ
മഹാവിപത്തിൻെറ കാലത്തിന്നോർമ്മയായ്.
മനസുകൾ മാറ്റങ്ങളേകിയാഘോഷത്തിൻ
പുത്തൻ ചിന്തകളേകിടാം നന്മയായ്.
സ്വരുമയും സ്നേഹവും നന്മകളേകിയും
കാലത്തിൻ നന്മകളേകാം നമുക്കൊന്നായ്.

- സലിംരാജ് വടക്കുംപുറം.


© Salimraj Vadakkumpuram