...

2 views

കവിത: ജീവിത ദു:ഖങ്ങൾ
കഴിഞ്ഞു പോയ കാലമേ
നീ പകർന്നു തന്നു ഓർമ്മകൾ.
നിറഞ്ഞു നിന്ന കഷ്ടങ്ങൾ
മറഞ്ഞു പോയൊരോർമ്മയായ്.
പൂർവ്വികരിൻ ജീവിത കാലമെത്ര കഴിഞ്ഞിട്ടും
അവർ പറഞ്ഞ വാക്കുകൾ ഓർമ്മയിൽ തെളിമയായ്.
പഞ്ഞമാസ കാലമായ് കർക്കിടക മാസവും
വേനലിൻ കൊടുമയിൽ വരണ്ടുണങ്ങും വയലുകൾ.
ദുരിത കാലമെത്രയോ കഴിഞ്ഞു പോയിയെങ്കിലും
കഷ്ടമെത്ര ദു:ഖമേകി അപകടക്കെണികളായ്.
വാഹന ദുരന്തവും പ്രകൃതിയിൻ ദുരിതവും
കാലമിന്നും കഷ്ടമേകി മാനവരിൻ ദുഃഖമായ്.

© Salimraj Vadakkumpuram