...

11 views

ചുഴി
നീർമിഴിയിലെ ചുഴികളിൽ
നീന്തിടുന്നു ഞാൻ കരകയറുവാൻ

നരവീണൊരാ നാൽക്കവലയിൽ
നട്ടം തിരിഞ്ഞു ഞാൻ നിൽക്കവേ

നടനമാടുന്ന അഗ്നി പാദുകം
നനച്ചിടാനും വഴി തേടി ഞാൻ

നരിച്ചീറുകൾ പോലെന്റെ നെഞ്ചകം
നിലവിളിച്ചതോ നില തെറ്റിനാൽ

നിലയില്ലാ കയത്തിൽ വീണു പോയൊരെൻ
നിറം മങ്ങിയ നാട്യശീലുകൾ

നെറികേടിന്റെ നാൽവരിപ്പാതയിൽ
നേരിനായ് തപ്പി തടയുന്നഹോ..

#നക്ഷത്ര 💕