...

1 views

കരിയിലക്കാറ്റുപോലെ
കാലപ്പഴക്കം കൊണ്ടു ഏത് നിമിഷവും തകർന്നു വീഴുമെന്നു തോന്നിക്കുന്ന തറവാടിന്റെ കോലായിൽ നിന്ന് ടിങ്കു വിശാലമായ തന്റെ പറമ്പിലേക്ക് നോക്കി. വേനൽ അതിന്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്നു. പറമ്പു മുഴുവൻ കരിയിലകൾ നിറഞ്ഞു കിടക്കുന്നു, ഒപ്പം ഉണങ്ങിയ മരച്ചില്ലകളും, കുറെ പാഴ് തടികളും. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ ടിങ്കു തന്റെ പറമ്പിലെ കരിയിലകളും ഉണങ്ങിയ മരച്ചില്ലകളും പാഴ്തടികളും എല്ലാം പറമ്പിന്റെ പലഭാഗങ്ങളിലായി വാരിക്കൂട്ടി തീയിട്ടു. ഉയർന്നു പൊങ്ങുന്ന അഗ്നി നാളങ്ങൾ കണ്ടു ടിങ്കു കുറേനേരം അതാസ്വദിച്ചു.


അപ്പോഴാണ് പോത്തിറച്ചി വാങ്ങാൻ മാർക്കറ്റിൽ പോകേണ്ട കാര്യം ഓർത്തത്. തീ മുഴുവൻ കത്തിത്തീരുന്നത് വരെ കാത്തു നിൽക്കാതെ ടിങ്കു പോത്തിറച്ചി വാങ്ങാൻ പോയി. പോത്തിറച്ചിയുമായി തിരിച്ചു വന്നപ്പോഴേക്കും എല്ലാം കത്തി തീർന്നിരുന്നു. ആ വിശാലമായ പറമ്പിൽ ടിങ്കു എന്തോ തിരയുന്നത് കണ്ട അത് വഴി വന്ന നാട്ടുകാരൻ ചോദിച്ചു. "പറമ്പ്‌ വൃത്തിയായല്ലോ? എന്താ ടിങ്കു നീ തിരയുന്നത് ? " ഈ പറമ്പിൽ ഒരു വീട് ഉണ്ടായിരുന്നു, അതിപ്പോ കാണുന്നില്ല, അതാണ് ഞാൻ കുറെ നേരമായി തിരയുന്നത്".
© All Rights Reserved