...

12 views

വരമ്പ്
പതിവ് പോർവിളികൾ
കഴിഞ്ഞവരെല്ലാം സുഖ
നിദ്രയിൽ ആണ്ടപ്പോൾ
ഒരു പോള കണ്ണടയ്ക്കാ -
തവൾ ഇരുന്നു കരഞ്ഞു.
പാതി രാത്രിയിൽ സർക്കീ -
ട്ടിനിറങ്ങിയ പ്രേതം അവളെ
അന്നത്തെ അത്താഴമാക്കു-
വാനെത്തി,
പ്രേതത്തെ ഭയക്കാത്തവളെ
കണ്ട് പ്രേതം ഞെട്ടി
എന്തിന് ഭയക്കണം?
ജനിക്കാതിരുന്നെങ്കിലെന്നു
ആശിക്കുന്നവൾ മരണത്തെ
എന്തിന് ഭയക്കണം?
പ്രേതത്തെ കണ്ടവൾക്ക്
ചിരിയൂറി...
പ്രേതത്തിന് അരിശം കയറി
എന്താണ് നീ ഇങ്ങനെ?
നീ എന്നെ കൊണ്ട് പൊകൂ !!!
പ്രേതത്തോടവൾ കെഞ്ചി,
കുടിക്കുന്ന അപ്പനില്ലാത്ത,
വിഷാദം ബാധിച്ച അമ്മച്ചി -
യില്ലാത്ത,
സംശയ രോഗികളേതു-
മില്ലാത്ത, പരദൂഷണ-
പ്രിയരില്ലാത്ത, നിന്റെ ലോകത്തേക്ക്...
പ്രേതത്തിന്റെ മുഖത്തിപ്പോൾ
അരിശമില്ല സഹതാപായിരിക്കാം...
അവൾ പറയാൻ തുടങ്ങി
ഭക്ഷണത്തിനു മുൻപിൽ
ഒരു വറ്റിറക്കാനാകാതെ
കണ്ണുനീർ തൊണ്ടയിൽ
കുടുങ്ങി നീ ഇരുന്നിട്ടുണ്ടോ?
വാർഷിക പരീക്ഷയുടെ
തലേദിവസം ആധിയോടെ പഠിക്കാനിരിക്കുമ്പോ കുടിച്ചുവന്ന അപ്പന്റെ
അലറിവിളികളിൽ ഒരക്ഷരം
പഠിക്കാനാകാതെ നിസ്സഹായ യായിരിക്കേണ്ടി
വന്നിട്ടുണ്ടോ?
അമ്മച്ചിയുടെ കവിളിൽ
കരിനീല വിരൽ പാടുകൾ
ഉണ്ടാകുന്നത് കണ്ടു നിൽക്കേണ്ടി വന്നിട്ടുണ്ടോ?
കീറിയ ബാഗും പൊട്ടിയ ചെരിപ്പും പിഞ്ചിയ തുണികളും
മാറ്റി പുത്തനൊന്ന് വാങ്ങാനാകാതെ കൂടെ
പഠിക്കുന്നൊരുടെ മുൻപിൽ
ചൂളിനിൽക്കേണ്ടി വന്നിട്ടുണ്ടോ? ബന്ധുവീടുകളിൽപോകുമ്പോൾ അവർ നീട്ടുന്ന ഭിക്ഷയുടെ പേരിൽ, നിന്റെ നിറം പറഞ്ഞവർ കളിയാക്കി ചിരിക്കുമ്പോൾ
ആത്മാഭിമാനം മുറിപ്പെടുമ്പോൾ മറുത്തൊരക്ഷരം പറയാനാകാതെ പഞ്ചപുച്ഛം
അടക്കി നിൽക്കേണ്ട ഗതികേട്
ഉണ്ടായിട്ടുണ്ടോ??
ഒരു പിറന്നാളു പോലും ഓർമ്മ വെച്ചനാളുകൾ തൊട്ട് ആഘോഷിക്കപ്പെടാതെ,
ആരും ഓർമിക്കുക പോലും
ചെയ്യാതെ ഒരു പുത്തൻ ഉടുപ്പ് പോലും ആരും വാങ്ങിത്തരാതെ ഒരു മിട്ടായി കഷണം പോലും കൂട്ടുകാർക്കു
വാങ്ങി കൊടുക്കാനാകാതെ
നിന്റെ പിറന്നാൾ കടന്ന്
പോയിട്ടുണ്ടോ??
സ്കൂളിൽ പഠിക്കുമ്പോൾ
വിശന്നു വലഞ്ഞിരിക്കുമ്പോൾ
ഇന്നലെ വരെ നിന്നോട് നല്ലവൻ
ചമഞ്ഞിരുന്ന അടുത്ത വീട്ടിലെ
വൃദ്ധൻ ആപ്പിൾ കാട്ടി അയാളുടെ വിശപ്പ് ശമിപ്പിക്കാൻ ശ്രമിച്ചപ്പോൾ
കുതറിയോടി ആരോടും പറയാനാകാതെ കരഞ്ഞ
അനുഭവം നിനക്കുണ്ടോ??
വിശപ്പായിരുന്നു പ്രശ്നം !!!
എല്ലാം പോകട്ടെ
ഒന്ന് ഉറങ്ങാൻ പോലും കഴിയാത്ത, വായ്പൊത്തി
കരയാൻ മാത്രം കഴിയുന്ന,
ചിരികൾ എത്തി നോക്കാത്ത,
എന്നാൽ നാലു നേരം ഭക്ഷണം
കിട്ടുന്ന , അതിന്റെ പേരിൽ
അടിമയെ പോലെ ജീവിക്കേണ്ടി
വരുന്ന ഈ നരകത്തെ വീടെന്ന്
പോലും വിളിക്കാനാകില്ല
എല്ലാ തണലും തണലല്ല !!!
നീ എന്നെ കൊണ്ട് പൊകൂ
മുഖം പൊത്തി കരഞ്ഞിരു ന്നവൾ മുഖം ഉയർത്തി പ്രേത ത്തെ നോക്കി,
പക്ഷെ അവിടെ പ്രേതം ഉണ്ടായിരുന്നില്ല !!
നേരം വെളുത്തിരുന്നു
വീണ്ടും ചെവികളിൽ
കേട്ടാലറയ്ക്കുന്ന തെറികൾ
മുഴങ്ങി...അയാളെണീറ്റിരിക്കുന്നു... ഇപ്പോൾ മറുഭാഗവും
തുടങ്ങും...
വേഗം അവൾക്ക് ഒരു ബുദ്ധി
തോന്നി...
കൈയ്യിൽ ഒരു വരമ്പു പണിയാൻ..
അവൾ വേഗം അടുക്കളയിലേക്ക് ഓടി
ഒരു കൊച്ചു പിച്ചാത്തി
ആരും കാണാതെ എടുത്തു
മുറിയിൽ കയറി
പുറത്ത് വഴക്ക് മുറുകുകയാണ്
അവൾ ഒരു വരമ്പ് പണിഞ്ഞു
കൈത്തണ്ടയിൽ...
ഇല്ലെങ്കിൽ അപ്പനെക്കാൾ
വലിയൊരു കുടിയനുമായി
ഇതിനേക്കാൾ വലിയ നരകത്തിൽ എന്നെ പോലെ
കുറെ കുട്ടികൾ
വേണ്ട, അവൾക്കത് ആലോചിക്കാനായില്ല
വരമ്പിനവൾ ആഴം കൂട്ടി.
ശവം ചീഞ്ഞു നാറി
വഴക്കിനിടയിൽ ആരും
അത് ശ്രദ്ധിച്ചില്ല
ഒന്നിനു പിറകെ ഒന്നായി
പുതിയ വഴക്കുകൾ
ഉണ്ടായി കൊണ്ടിരുന്നു
ശവങ്ങൾ വീണു കൊണ്ടിരുന്നു
പ്രേതങ്ങൾ ഗതി കിട്ടാതെ
അലഞ്ഞു നടന്നു കൊണ്ടിരുന്നു....





















© Kalyani