...

4 views

ചങ്ങല
പെണ്ണായതുകൊണ്ടു മാത്രം ആരൊക്കെയോ വച്ചു നീട്ടുന്ന സ്വന്തം സ്വാതന്ത്യത്തിൻ്റെ എച്ചിൽ കഷ്ണങ്ങളിൽ ഉള്ളുരുകുന്ന വേദനയിലും സ്വാദ് കണ്ടെത്തുന്ന,പെണ്ണുങ്ങളെക്കുറിച്ചോർക്കുമ്പൊഴൊക്കെയും എൻ്റെ മനസ്സ് പിടയാറുണ്ട്. ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് ഹൃദയം പൊട്ടി കരയാറുണ്ട്. പെണ്ണിൻ്റെ സ്വാതന്ത്യത്തിന് വിലക്കേർപ്പെടുത്തുന്നു എന്നാരോപിക്കപ്പെട്ട് നിരന്തരം പഴികേൾക്കേണ്ടി വരുന്ന ആണുങ്ങളെ കാണുമ്പൊ സങ്കടം തോന്നാറുണ്ട്. ആ പഴികളൊന്നും അവരിൽ പതിക്കേണ്ടതല്ലാ എന്ന തോന്നലുകളിൽ ഞാനുരുകുന്നത് പക്ഷെ തെറ്റുകാരല്ലാതെ ക്രൂശിക്കപ്പെട്ടുന്നവരുടെ വേദനയോർത്തല്ല. ക്രൂശിക്കപ്പെടേണ്ടത് സ്വയമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത പെണ്ണുങ്ങളെ കാണുമ്പോഴാണ് നെഞ്ചു പിടയുന്നത്. സ്വന്തം ജന്മത്തെ ഓർത്ത് ഉള്ളു കരയുമ്പോഴും സ്വയം മാറാൻ കഴിയാത്ത പെണ്ണുങ്ങളെ കാണുമ്പൊ .നിന്നെ കെട്ടിയ ചങ്ങലകളുടെ അറ്റം നിൻ്റെ കയ്യിലാണെന്ന് തിരിച്ചറിയാൻ നിനക്കു കഴിയാത്തിടത്തോളം , അതഴിച്ചു മാറ്റാൻ മറ്റൊരാൾ വരുമെന്ന് കരുതരുത്. പറഞ്ഞു കൊണ്ടിരിക്കാനെ ചുറ്റുമുള്ളവർക്ക് കഴിയൂ,കൂടെ നിൽക്കാനെ കഴിയൂ.. സ്വയം അഴിച്ചു മാറ്റേണ്ട അരുതുകളെ മാറ്റാത്തിടത്തോളം, സ്വയമണിഞ്ഞ ചങ്ങലയുടെ അടിമയാവേണ്ടി വരും....

© Sarya k