...

15 views

വൈറസ്
എത്രയോ മനോഹാരിതമായി,
ഏവരെയും നീ പുൽകി
ഇല്ലയോ....
നിന്റെതായ രൂപം സ്വരൂപിച്ചതായി നീ കണക്കാക്കുന്നു....
നിന്നിലെ പ്രത്യക്ഷപ്പെട്ട രൂപം വളരെ വികൃതമാകുന്നു..
നിന്റെ ഓരോ മുള്ളുകളും,, ഭീതിപ്പെടുത്തുന്നതാകുന്നു...

മുള്ളുകളുടെ ഓരോ അറ്റവും പല ജീവനുകളിലും , വ്യാപിക്കുക പ്പെടുന്നു,
പലതും നടിക്കാതെ നീ, മർത്ത്യന്റെ നീച പ്രവർത്തനങ്ങൾ പോലെ കൂട്ടിച്ചേർത്തിരിക്കുന്നു...
എങ്ങോട്ടാണി അറ്റമില്ലാത്ത പോക്ക്??
മുൻവൈരാഗ്യം പോൽ കണക്കാക്കപ്പെടുന്ന പലതും!

വിലപ്പെട്ട പലതും നിന്നാൽ മൂടപ്പെടുന്നു...
ഓരോ കണ്ണുകളും തീ ജ്വാലയായ് മാറ്റപ്പെടുന്നു.. പല വക്ത്രങ്ങളും മുഖംമൂടി ആയി മാറി...
ലോകമെമ്പാടും നീയെന്ന നാമത്തിൽ അധംപതിച്ചു പോയി...
മുട്ടുകൾ ഓരോ കോണുകളിൽനിന്നും മടക്കി കൊണ്ടിരിക്കുന്നു....


അഹങ്കാരം എന്ന വാക്ക് നീ ഇല്ലാതാക്കുന്നുവോ??
പക്ഷെ,
ചിലരിൽ ചോരപ്പുഴ ഒഴുകുന്നു...
ജീവനിൽ ഉള്ള ജീവിക്കുന്നതിനന്റെ വില പലരിലും പൊട്ടിയു ഉടഞ്ഞുപോയ്‌ !
കട്ടിയുള്ള ഓരോന്നും നിന്നാൽ പൊടിഞ്ഞിരിക്കുന്നു..
നിനക്കൊരു മരണം ആചരിക്കാൻ അത്ഭുതത്തോടെ കാത്തിരിക്കുന്നു പലരും...... 😊