...

1 views

ദുരൂഹത
വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങൾ വാങ്ങാനായി ടിങ്കുവും സുഹൃത്തും ടൗണിലെത്തി. വൈകുന്നേരം ആയതിനാൽ മനുഷ്യരും വാഹനങ്ങളും ഒക്കെ വീടെത്താനുള്ള ഒരുതരം പരക്കം പാച്ചിലിലായിരുന്നു. ടൗണിന്റെ ഹൃദയഭാഗത്ത് അതേ പേരിൽ അറിയപ്പെടുന്ന ഒരു വലിയ തോട് ഒഴുകുന്നുണ്ടായിരുന്നു. ആ ടൗണിന്റെ ഏറ്റവും തിരക്കേറിയ ഭാഗത്തായിരുന്നു ആ വലിയ തോടിനു കുറുകെയുള്ള പാലം. റിങ്കുവും സുഹൃത്തും നടന്ന് ആ പാലത്തിലെത്തി. അതിന്റെ കൈവരികളിൽ പിടിച്ചു കൊണ്ടു അവർ രണ്ടു പേരും അധികം ഒഴുക്കില്ലാത്ത, പൊന്തക്കാടുകൾ വളർന്ന ആ തോട്ടിലേക്ക് നോക്കി കൈചൂണ്ടി എന്തൊക്കെയെ സംസാരിച്ചു കൊണ്ടു നിന്നു.
© All Rights Reserved