...

3 views

കവിത: കാത്തിരിപ്പ്
കരള് തുടിക്കണ് മനസ്സ് പിടക്കണ്
ആശകൾ തുടിക്കണ് നിന്നോർമ്മയിൽ.
കളിവീട് കെട്ടി കളിച്ചോരുനാളുകൾ
കൊഞ്ചി കൊഞ്ചി പുഞ്ചിരിക്കും
നിൻ ശബ്ദവീചികൾ
മനസ്സിലുണരുന്നു സ്നേഹസ്വപ്നങ്ങളായ്.
കാണാൻ കൊതിക്കുന്നു ഒരു പുഞ്ചിരി കാണാൻ
കേൾക്കാൻ കൊതിക്കുന്നു നിൻ കൊഞ്ചും ശബ്ദവും.
ആശകളനവതിയുയരുന്ന മനസ്സിലും
ഒന്നുരിയാടാനായ് കാത്ത് കാത്തിരിക്കുന്നു.


© Salimraj Vadakkumpuram