...

4 views

മഴപ്പാറ്റകൾ
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ -ഭാഗം 6/1

മഴപ്പാറ്റകൾ
........................
അന്ന് ഉച്ചകഴിഞ്ഞ് നന്നായി മഴ പെയ്തിരുന്നു.വൈകുന്നേരത്തോടെ മഴ മാറി വെയിലു തെളിഞ്ഞു. നേരം സന്ധ്യയായപ്പോൾ മുറ്റത്തെ മണ്ണിൽനിന്ന് മഴപ്പാറ്റകൾ പറന്നുയരാൻ തുടങ്ങി. ഒന്നിനു പുറകെ മറ്റൊന്നായി, അവർ വീടിനേക്കാളും ഉയരത്തിൽ പറന്നു കളിക്കുകയാണ്. കുറേ പറന്നു കഴിഞ്ഞപ്പോൾ, പാവങ്ങളുടെ ചിറകുകൾ അടർനാനുപോയി. മണ്ണിൽ വീണവർ മണ്ണിലൂടെ ഓടിനടന്നു. കുറേ മഴപ്പാറ്റകൾ പുറത്തെ ബൾബിനുചുറ്റും ഇപ്പോഴും പറക്കുന്നുണ്ട്. ചിലരൊക്കെ വീടിന്റെ ഭിത്തിയിലിരിക്കുന്ന ഗൗളിയമ്മയുടെ വായിലുമായി.

നേരം ഇരുട്ടിയതുകൊണ്ട്, വീടിനുള്ളിൽ കയറി ഇരിക്കാൻ അമ്മ പറഞ്ഞു. അന്ന് ഉറങ്ങാൻ കിടന്നപ്പോഴും മനസ്സിൽ മഴപ്പാറ്റകളുടെ നൃത്തമായിരുന്നു. അടുത്ത ദിവസം രാവിലെ ഉറക്കമുണർന്ന് മുറ്റത്തിറങ്ങി നോക്കിയപ്പോഴാണ്, മുറ്റം നിറയെ അടർന്നു വീണ ചിറകുകൾ കണ്ടത്. ആ ചിറകുകളുടെ ഇടയിലൂടെ ചിലർ ആരെയോ തിരയുന്നുമുണ്ട്. അങ്ങോട്ടു പറന്നെത്തിയ...