ഈയാംപ്പാറ്റകൾ
ന്റെ കുട്ടീണ്ടോ അവടെ, പറയീ അവ്ടെണ്ടോ...
നീട്ടിയുള്ള ചോദ്യം മുൻവരിയിലെ അടന്നുപോയ നാല് പല്ലുകൾക്കിടയിലൂടെ വ്യക്തത കുറഞ്ഞ് പുറത്തുവന്നത് സന്ധ്യ കഴിഞ്ഞ സമയത്താണ്... മുഷിഞ്ഞ പ്ലാസ്റ്റിക്ക് കവർ കക്ഷത്തിൽ വച്ച് പിഞ്ചിയ സാരിയുടുത്ത് തലയും ചൊറിഞ്ഞു നിൽക്കുന്ന മാടത്തിയെ കണ്ടത് നാലാം ക്ലാസ്സിലെ വേനലവധിക്ക് അമ്മവീട്ടിൽ വന്നപ്പോഴാണ്...
അവര് ആരാ അമ്മമ്മേ...
ഓളൊരു പ്രാന്തിയാ മോളെ, സന്ധ്യാവുമ്പോ എല്ലാ വീട്ടിന്റെ മുമ്പിലും വന്ന് ഓരോന്ന് വിളിച്ചും പറയും...
അന്നത്തെ ഓർമ്മയിൽ നിന്നും അവർ മാഞ്ഞില്ലെങ്കിലും പിന്നീട് കാണാൻ കഴിഞ്ഞില്ല. അവരെന്തിനാ കുട്ടി ഉണ്ടോ എന്ന് അന്വേഷിക്കുന്നത്, വർഷങ്ങളുടെ ഇടവേള കഴിഞ്ഞുള്ള അവധിക്ക് വന്നപ്പോൾ ആദ്യം അന്വേഷിച്ചത് അവരെയാണ്... ആരോടും ചോദിക്കാനുള്ള ധൈര്യം കിട്ടാത്തതുകൊണ്ട് പകൽ അവര് എവിടെയാണെന്ന് നോക്കിനടപ്പായി... നടപ്പിനിടയിൽ അറിഞ്ഞു അവരെപ്പറ്റി, അരിപ്പൊടി രാധാചേച്ചി പറഞ്ഞ കഥയിൽ അവർ അമ്മേടെ കൂട്ടുകാരി ചെറുമി കുഞ്ചിയുടെ മോളായിരുന്നു.
പ്രേമങ്ങൾ പലതും കാമത്തിലാണ് അവസാനിക്കുന്നത്, നേരാങ്ങളക്ക് പൊട്ടിയ കറയിൽ വിരിഞ്ഞ പൂവ് ചവിട്ടിയരച്ചു കാരണവർ അവളെ കൊല്ലാൻ പറഞ്ഞു. പൂതി പിന്നെയും പിന്നെയും കൂടി അവൾ പ്രാന്തിയുമായി...
അവളെ എവിടെയും കണ്ടില്ല. എന്നാൽ എല്ലാ സന്ധ്യാസമയത്തും അവര് തറവാട്ടിൽ വന്നുപോകുന്നുണ്ട്...
രണ്ടും കല്പ്പിച്ചൊരു ദിവസം അവർക്ക് പിന്നാലെ കൂടി... കവറും കക്ഷത്തിൽ തിരുകി മുഷിഞ്ഞു പിഞ്ചിത്തുടങ്ങിയ സാരിത്തുമ്പ് മണ്ണിലൂടെ വലിച്ചു നടക്കുന്നു, എന്തൊക്കയോ പറയുന്നുണ്ട്... പക്ഷെ അവർ മറ്റ് വീടുകളിലൊന്നിലും കയറിയില്ല എന്ന് പ്രത്യേകം ശ്രദ്ധിച്ചു...
ഏയ് മാടത്തി... നിൽക്ക് മാടത്തി...
അവർക്ക് പിന്നാലെ പേര് വിളിച്ചു ചെന്നതും അവരെന്നെ ആട്ടിപ്പായിച്ചു...
ഇജ് പോ... ഇബ്ട്ന്ന് പോ... ഓടിപ്പോ...
അടുത്തേക്ക് ചെല്ലുന്തോറും ആട്ടിപ്പായിക്കുന്ന ശബ്ദം ഉച്ചത്തിലായി... പൊടിപറത്തിയ കാലടികൾ കയ്യിലുള്ള മുട്ടൻ വടിയെടുത്ത് അവളെ ആട്ടിയകറ്റി...
കാമം നിറയുന്ന രാത്രി പിന്നെയും കാലങ്ങൾക്ക് ശേഷം പൂത്തുലഞ്ഞു... ഇളം കതിരിന് കയ്പ്പ് ചുവച്ചു... ഈയാംപ്പാറ്റകൾ പാറിപ്പറക്കാൻ തുടങ്ങി... അവറ്റകൾക്ക് മഴയെ വരവേൽക്കാൻ ധൃതിയായി...
പൂത്തുലഞ്ഞ മൊട്ടുകൾ മഴയിൽ തണുത്തുറഞ്ഞു കല്ലായി... കല്ലിനു കനം വച്ചതും പൊട്ടിയടർന്നതും ഇരുട്ടിന്റെ പാട കെട്ടിയ വായിൽ ചെറു നിലവിളിക്കൊപ്പം കുന്നുകൂടി... ചാപിള്ള!! അതിനെ ഇരുട്ട് കൊണ്ടുപോയി... പാല് ചുരക്കുന്ന മുലക്കണ്ണിനെ ശപിച്ച് അവൾ ഇരുട്ടിലേക്കിറങ്ങി... മറ്റൊരു മാടത്തിയായ്...
അഴിച്ചിട്ട മുടിയും മണ്ണിലുരയുന്ന സാരിത്തുമ്പും വിരിഞ്ഞ പൂവിനെ മാറിലേറ്റി...
ഇജ് പോ പോ...
മാടത്തി വീണ്ടും വീണ്ടും പിന്നാലെ വന്നു.
രാത്രിയെ കൂട്ടുപിടിച്ചു വടികളും...
ഇജ് പോ... ഓടിപ്പോ...
മാടത്തിയുടെ കരച്ചിലുകൾക്ക് മേലെ പൂവിന്റെ ഗന്ധമറിഞ്ഞ നെഞ്ചിൽ മൊട്ടുകൾ തറഞ്ഞുകയറി... അരുണാഭമായ ഇതളുകൾ പിന്നെയും ചുരത്തി...
ഇജ് ബാ ബാ...
അവളെ പിടിച്ചുവലിച്ചു കൊണ്ടുപോവാൻ ശ്രമിച്ച അവരുടെ കൈ തട്ടിമാറ്റി അവൾ അലറി...
നിന്റെ കുട്ടി ഞാനാ... ഞാനാ...
നിലത്തിരുന്ന മാടത്തിയുടെ മടിയിൽ തലവച്ച് ഈയാംപാറ്റകൾ പറക്കുന്നത് കണ്ടുകൊണ്ട് അവൾ കണ്ണടച്ചു... നിന്റെ കുട്ടി ഞാനാ... ഞാൻ...
ശരശിവ
© All Rights Reserved