...

6 views

ഒരു ക്വാറൈൻ്റൻ ലവ് സ്റ്റോറി part -9
ആ രാത്രി അതു സംഭവിച്ചു...
അവളുടെ നിലവിളികൾ നിലച്ചു. അവളുടെ ജീവിതം എന്നെന്നേയ്ക്കുമായി ദൈവിക സ്പർശത്താൽ ധന്യമായി.അവളുടെ ശ്വാസം നിലച്ചു. ആശ്വാസമിടിയ്ക്ക അർജുൻ എന്ന പേര് മുഴങ്ങുന്നുണ്ടായിരുന്നു.അർജുന് വേണ്ടിയുള്ള അവളുടെ ഹൃദയസ്പന്ദനം നിലച്ചു. അവൾ അനന്തമായ ഒരു ലോകത്തേക്ക് മറഞ്ഞു പോയി.
അടച്ചിട്ട ആ മുറിയിൽ എ സി യിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് അവളുടെ മരണകാരണം.ഈ മരണത്തിനുത്തരവാദി ആരാണ്? ജാതിയുടേയും മതത്തിൻ്റെയും കോലുകൊണ്ട് മനുഷ്യരെ തരം തിരിക്കുന്ന സമൂഹമാണ്. സാമൂഹിക വ്യവസ്ഥയാണ്.ഒരു പക്ഷേ അവളെ മുറിയിൽ പൂട്ടിയിട്ടില്ലായിരുന്നുവെങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിരുന്നു.
ക്വാറൻ്റൈൻ48- ആം ദിവസം കൊറോണ നെഗറ്റീവായി അർജുൻ ആശുപത്രിയിൽ നിന്നിറങ്ങി. നേരെ പോയത് ഷഹാനയുടെ വീട്ടിലേക്കാണ്. അവളോട് ഒന്നു സംസാരിക്കാൻ അവളെ എൻ്റെ പുതിയ ജീവിതത്തിലേക്ക് ക്ഷണിക്കാൻ. പൊന്നുപോലെ നോക്കാം എന്ന ഉറപ്പു നൽകാൻ.
© Akhila Jayadevan
#hope of life# hope for love