കൃഷ്ണാര്‍ജ്ജുനവിജയം ഒന്ന്
കൃഷ്ണാര്‍ജ്ജുന
വിജയം ഒന്ന്
അപ്പൂപ്പാ കുഞ്ചന്‍ നമ്പ്യാരെഴുതിയ
കൃഷ്ണാര്‍ജ്ജുന
വിജയം തുള്ളലില്ലേ- അതിന്റെ കഥ എന്തവാ--ആതിര ചോദിച്ചു. പറയാം മക്കളേ.
ഗയന്‍ എന്നു പേരായി ഒരു ഗന്ധര്‍വ്വന്‍ ഉണ്ടായിരുന്നു. നമ്മുടെ ചിത്രരഥന്റേയും, അതുവഴി ഇന്ദ്രന്റേയും വലിയ സ്നേഹിതനാണ്. വലിയ ആള്‍ക്കാരുടെ സ്നേഹിതനാകുമ്പോള്‍ അതിനുതക്ക അഹങ്കാരവും വേണമല്ലോ. ഭാഗ്യത്തിന് ഗയന് അതുമുണ്ട്.
ഒരു ദിവസം ഗയന്‍ ആകാശത്തുകൂടെ കുതിര വണ്ടിയില്‍ സഞ്ചരിക്കുകയാണ്. കീഴോട്ടു നോക്കുമ്പോള്‍ കാണുന്നവരെല്ലാം തന്നേക്കാള്‍ താഴ്ന്നവരാണല്ലോ. നമ്മുടെ ശ്രീകൃഷ്ണന്‍ യമുനയില്‍ കുളിച്ച് സന്ധ്യാവന്ദനം കഴിച്ചുകൊണ്ടിരിക്കുന്നത് ഗയന്‍ കണ്ടു. കുതിരയെ ഒറ്റയടി. പാവം അത് കുതിച്ചുപായുന്നതിനിടയില്‍ അതിന്റെ വായില്‍ നിന്നും നുരയും പതയും കീഴോട്ട്--കൃഷ്ണന്റെ കൈയ്യിലേക്ക്-- വീണു. വെള്ളം കളഞ്ഞ് ശ്രീകൃഷ്ണന്‍ മുകളിലേക്ക് നോക്കി. ഗയന്‍--അഹങ്കാരീ നിന്റെ തല അറുത്തല്ലാതെ ഇനി ഞന്‍ സന്ധ്യാവന്ദനം കഴിക്കില്ല--കൃഷ്ണന്‍ പ്രതിജ്ഞ ചെയ്തു. ഗയന്റെ സര്‍വ്വ അഹങ്കാരവും പമ്പ കടന്നു. അയാള്‍ ഓടി ചിത്രരഥന്റെ അടുത്തെത്തി വിവരം പറഞ്ഞു. ചിത്രരഥന്‍ അയാളേയുംകൊണ്ട് ഇന്ദ്രന്റെ അടുത്തെത്തി ഒരാള്‍ ഗയനേ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തു എന്നു പറഞ്ഞു. അരാണ്? ഇന്ദ്രന്‍ ചോദിച്ചു. ആ കൃഷ്ണന്‍. ഗയന്‍ മറുപടി പറഞ്ഞു. ഏത് കൃഷ്ണന്‍-ഇന്ദ്രന്‍. ദ്വാരകയിലേ-ഗയന്‍. അയ്യോ-പൊയ്ക്കോ ഇവിടുന്ന്-പൊയ്ക്കോ-പൊയ്ക്കോ-ഇവിടെ നില്‍ക്കണ്ടാ. ഞാനൊരു തവണ ഒന്നു നോക്കിയതാ--പട്ടിണിയാകാഞ്ഞത് ഭാഗ്യം. എവിടെങ്കിലും പൊയ്ക്കോ-വേഗം.
അതെന്തവാ അപ്പൂപ്പാ ഇന്ദ്രനു പറ്റിയത്? ആതിര ചോദിച്ചു. ഗോവര്‍ധനം പൊക്കിയ കഥ കേട്ടിട്ടില്ലേ. ഓ അതൊന്നു പറ അപ്പൂപ്പാ. ശ്യാം പറഞ്ഞു. എന്നാല്‍ കേട്ടോ. ശ്രീകൃഷ്ണന്റെ കൊച്ചിലേ, വൃന്ദാവനത്തില്‍ ഒരു ഉത്സവത്തിനൊരുക്കം. ശ്രീകൃഷ്ണന്‍ അച്ഛനോടു ചോദിച്ചു.
ശ്രീകൃഷ്ണന്‍:- എന്താ അച്ഛാ ഈ സംഭാരങ്ങളൊക്കെ?
നന്ദഗോപര്‍:- അത് ഇന്ദ്രനുള്ളതാണ്. ദേവന്മാര്‍ക്ക് യജ്ഞം നടത്തി ഹവിര്‍ഭാഗം കൊടുത്താലേ അവര്‍ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയുള്ളൂ. മഴ പെയ്യിക്കുന്നത് ദേവേന്ദ്രനല്ലേ. അദ്ദേഹം കോപിച്ചാല്‍ നമുക്കു സമയാസമയത്ത് മഴ കിട്ടുകയില്ല. ഭൂമി വരണ്ടു പോകില്ലേ. അതിന് അദ്ദേഹത്തേ...