...

2 views

ഐഷു...!
ഫോണിന്റെ നിർത്താതേയുള്ള മുഴക്കം കേട്ടിട്ടാണ് ഞാൻ കണ്ണ് തുറക്കുന്നെ, ഉറക്കത്തിന്റെ അലസതയിൽ അലാറം ആണെന്ന് കരുതി രണ്ട് മൂന്ന് തവണ ഓഫ്‌ ആക്കിയത് അപ്പോളാണ് ഓർമയിൽ വന്നത്..
നോക്കിയപ്പോ ഐഷു ആണ്, സമയം 3:00, ഓളെ 6 miss കാൾ.... ഒരു നിമിഷം നെഞ്ചൊന്നു കാളി."ഐഷു ന് എന്തേലും " ഞാൻ വേഗം തിരിച്ചു വിളിച്ചു.... ആദ്യ റിങ് ല് തന്നെ പെണ്ണ് call എടുത്തു... ഇന്നിട്ട് വൻ ചിരി, "ഇയ്യ് പേടിച്ചീലെ "ചോയ്ച്ചട്ട്.... ഒരു നിമിഷം ഓളെ ഇന്റെ കയ്യിൽ കിട്ടിയാൽ കൊല്ലാൻ ള്ള ദേഷ്യം ണ്ടർന്നു... മനുഷ്യമാരെ ഒറക്കം കളഞ്ഞട്ട് ചിരിക്കണ് ഓൾ... ഞാൻ പിന്നെ ഒന്നും പറഞ്ഞീല, പറഞ്ഞ ചെലപ്പോ ന്റെ ഇള്ള ഒറക്കം കൂടെ പോവും... ഓൾക്ളെ നാളെ കൊട്ക്കണം എന്ന് പ്രതിജ്ഞ എടുത്തു ഞാൻ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി കിടന്ന്.....
രാവിലെ എണീറ്റ് ഫോൺ നോക്കിയപ്പോ ഒരുപാട് miss call.... Clg ലെ കുട്ട്യേളാണ് എന്തോ അരുതാത്തെ നടന്നക്കണ്.... അരുൺ ന്റെ miss call ആണ് കൂടുതൽ... ഞാൻ വേഗം ഓനെ തിരിച്ചു വിളിച്ചു.... ന്റെ ഹൃദയം എന്തനെന്നല്ലാതെ പിടക്കുന്നുണ്ടായിരുന്ന്.... എന്തോ ഒരു പേടി..അരുൺ call എടുത്തു..."എന്താടാ രാവിലെന്നെ 10,15 miss call, ഇന്ന് assignment ഒന്നുല്ലല്ലോ വെക്കാൻ " ഫോണിന്റെ മറുഭാഗത്തു നിശബ്ദതയായിരുന്നു... എന്തോ ആ നിശബ്ദത എന്നെ ഭയപ്പെട്ത്തി.... "എന്താടാ ഇയൊന്നും പറയാത്തെ "
"എടോ, ഐഷു പോയി!!!"
"ഏയ്, ഓളിന്നെ വിളിച്ചേർന്നെല്ലോ.... ഇയ്യ് എന്തൊക്കെ പറയണേ..... കളിപ്പികല്ലാട്ടോ "
ന്റെ ശബ്ദം ഇടർന്നിരുന്നു.... പറഞ്ഞത്‌ മുഴുവനാകാൻ എനിക്ക് കഴിയാത്ത പോലെ തോന്നി.... കണ്ണുകൾ എന്തിനില്ലാതെ നിറഞ്ഞു...... മനസ്സിന്റെ ഏതോ കോണിൽ എന്നെ പറ്റിക്കുന്നതാവാണെന്ന് പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു.... ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ എന്നെ വലച്ചു....
"ഫെബിയേ.... ഐഷു പൊയീ.... ഓൾ ഇനി ഇല്ല "
ഓൻ അത് പറഞ് തീർന്നതും എന്റെ കണ്ണിൽ ആകെ ഇരുട്ട് പടർന്നു.... ബലത്തിനെന്നോണം ഞാൻ അടുത്തുള്ള കസേരയിൽ കൈകൾ മുറുക്കി.....
"ഐഷു .... ഇന്നെ വിളിച്ചെല്ലെർന്നോ ഞാൻ ഓൾ പറയണേ കേൾക്കാൻ കൂട്ടാക്കിയില്ലല്ലോ..... "
Clg ലെ ആദ്യ ദിവസം കിട്ടിയതാണ് ഇനിക്ക് ഓളെ...'ഐഷു'... ഒട്ടും ഇഷ്ട്ടം ഇല്ലാത്ത കോഴ്സ് ന് അഡ്മിഷൻ കിട്ടിയ വിരസതയിൽ ഇരിക്കുമ്പോഴാണ് ഒരു പുഞ്ചിരിയോടെ ഐഷു എന്റെ അടുത്തു സ്ഥാനം പിടിച്ചേ... ഒറ്റ സംസാരത്തിൽ തന്നെ ഞങ്ങൾ കൂട്ടായി.... അന്ന് മുറുകെ പിടിച്ചത് ആണ്.... പൊതുവെ എല്ല കാര്യങ്ങൾക്കും പേടിയുള്ള എനിക്ക് വേണ്ടി സംസാരിക്കാനും എന്റെ എല്ലാ സങ്കടങ്കൾക്കും സന്തോഷങ്ങൾക്കും എന്നെ ക്കാൾ ഏറെ വാല്യൂ കൊട്ത്തീർന്നതും ഒക്കെ ഓൾ ആയിരുന്നു....എന്റെ എല്ലാ പ്രെശ്നങ്ങൾക്കും ഉള്ള പരിഹാരം അവളായിരുന്നു.... എന്തിനും ഏതിനും ഒപ്പം.....അത്രമേൽ പ്രിയപെട്ടവൾ "
ആദി ടെ call ആണ് എന്നെ ഓർമകളിൽ നിന്ന് തിരികെ കൊണ്ട് വന്നേ....
"പോവണ്ടേ!?"
"ഹ്മ്മ്മ്.... പോണം "
യാത്രയിലുടെ നീളം നിശബ്ദത ആയിരുന്നു...ഐഷു ഇല്ല എന്നത് അംഗീകരിക്കാൻ എന്നെ കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല......
"അനക്ക് ഞാൻ ല്യേ!" പറഞ്ഞ് കെട്ടിപ്പിടിക്കും ഓൾ എപ്പോഴും.... ആ ചിരിയും, കുറുമ്പും, ഓരോ നിമിഷങ്ങളും ന്റെ കണ്ണിൽ തെളിഞ്ഞു നിന്നു.....
"ആദ്ധ്യേ, ഇന്നെ കൊണ്ട് പറ്റില്ലടി ഐഷു ല്ല്യാതെ "
ആദി ഇന്നെ മുറുക്കി പിടിച്ചു.... സമാധാനിപ്പിക്കാനെന്നോണം ഓളെ കയ്യിലും വാക്കുകളില്ലായിരുന്നു.....
ഓളെ വീടിന്റെ മുറ്റത്തു ചെന്ന് ഇറങ്യപ്പോ അത് വരെ ചേർത്ത് പിടിച്ചിരുന്ന ധൈര്യം എല്ലാം ചോർന്നു പോയി.... കണ്ണുകൾ നിറഞ്ഞു കാഴ്ചകൾ മങ്ങി....
"വെള്ള പൊതച്ചു കിടക്കണേ ഓളെ കണ്ടപ്പോ ഒരു നിമിഷം ഇന്നിം ഓളെ കൂടെ കൊണ്ട് പോയർന്നെങ്കിലെന്ന് തോന്നി..... മരണ വീട്ടിലെ ഗന്ധവും.... ദിക്റുകളും ഇന്നെ ജീവനോടെ കത്തികണേ പോലെ തോന്നി "
"ആദ്യയേ, അനക്കറിയോ ആദ്യായിട്ടാടി ഞാൻ കരയുമ്പോൾ ഓൾ ഇന്നെ സമാധാനിപ്പിക്കാതെ നിക്കണേ"
"ഐഷു..... ഐഷു... എണീക്ക്..... ഇയെല്ലേ പറയൽ.... ഇന്നെ വിട്ട് പൂവൂലാന്ന്..... ഇന്നട്ട് ഇയ്യെന്താ എന്നോട് മിണ്ടാതെ കിടക്ണത്.....ഐഷു.... അന്റെ ഫെബ്യെല്ലേ വിളിക്കണേ.... ഇയ്യ് ഇന്നെ പറ്റിക്കല്ലേ...
ഐഷു......!!!!


#മലയാളം #malayalm story

© All Rights Reserved