...

13 views

നഷ്ട ബോധങ്ങൾ


ആ വാക്കുകൾ വിശ്വസിക്കാനായില്ല. ഉമ്മയുടെ ശബ്ദം തന്നെ ആണോ എന്നുപോലും സംശയിച്ചു പോയി, തല കറങ്ങുന്നത് പോലെ... ചിരപരിചിതമായ ഓഫീസുംഫർണിച്ചറുകളും കീഴ്മേൽ മറിയുന്നത് പോലെ... ശപിക്കപ്പെട്ട നിമിഷങ്ങൾ, ഉടനെ നാട്ടിലെത്തണമെന്ന് പറഞ്ഞു കൊണ്ടുള്ള ഉമ്മയുടെ ഫോൺ കാൾ ഒരിക്കലും പ്രതീക്ഷിച്ചതല്ല.
ഫോണിലൂടെ ഉമ്മയുടെ സ്നേഹവും സംഘടവും നിറഞ്ഞ വാക്കുകൾ ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ കത്തി യെരിയുകയാണ്.
ഈ മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന വെയിലേറ്റും ആഞ്ഞു വീശുന്ന മണൽ കാറ്റ് സഹിച്ചും ഇത്രയും കാലം റജുലക്കും മോൾക്കും വേണ്ടി മനസ്സിൽ പണിതുയർ ത്തിയചില്ലു കൊട്ടാരം ഒരുനിമിഷം കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു വീണിരിക്കുന്നു... അല്ല.. അവൾ വീഴ്ത്തിയതല്ലേ...? എങ്ങിനെ കഴിഞ്ഞു അവൾക്കിതിന്..? ഭൂമിയിൽ ഒരുപുരുഷനും ഒരു ഭാര്യയെ ഇത്ര മാത്രം സ്നേഹിച്ചു കാണില്ല , റൂമിൽവെച്ചു് ഖാദറും അസീസും ചോദിച്ചിരുന്നു.. എന്താ നിന്റെ മുഖത്തൊരു വല്ലായ്മ.. നാട്ടിലെന്തെങ്കിലും..?
ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി... !അന്നുരാത്രി ഉറങ്ങാൻ സാധിച്ചില്ല. മൂന്നാലു ദിവസം ഒരുവിധത്തിൽ കഴിച്ചു കൂട്ടി.
ഒരുമാസത്തെ ലീവ് കിട്ടാൻ ഭാര്യക്ക് സുഖമില്ലെന്ന് മാനേജരോട് കള്ളം പറയേണ്ടി വന്നു. ലീവ് കിട്ടി വേഗം നാട്ടിലേക്ക് പുറപ്പെട്ടു, പെട്ടന്നുള്ള എന്റെ യാത്രയുടെ വിവരം സുഹൃത്തുക്കൾക്കു വിശ്വസിക്കാനായില്ല , എയർ പോർട്ടിൽ നിന്നും വിമാനം പൊങ്ങി പറക്കാൻ തുടങ്ങിയതോടെ മനസ്സിലുടനീളം റജുലയുടെ രൂപം.. എന്ത് കുറവാണ്‌ ഞാനവൾക്ക് വരുത്തിയിട്ടുള്ളത്, അല്പം വൈകിയാണെങ്കിലും അവളുടെ ഇഷ്ട പ്രകാരം ഒരു വീട് വെച്ച് സ്വസ്ഥമായൊരു ജീവിതം സമ്മാനിച്ചില്ലേ..? കഴിഞ്ഞ തവണ ലീവ് കഴിഞ്ഞ് തിരിച്ചു് പോകാൻ നേരത്ത് എന്റെ അടുത്തുവന്ന് വിഷാദ ഭാവത്തോടെ എന്നെ നോക്കി പറഞ്ഞ വാക്കുകൾ... എത്തിയാലുടൻ ഫോൺ ചെയ്യണം കത്തയക്കണം എന്നൊക്കെ പറഞ്ഞ് കരയാൻ ഭാവിച്ചതു് അവളായിരുന്നില്ലേ..?
ഫോണിലൂടെ ഉമ്മയുടെ നാവിൽ നിന്നും അടർന്നു വീണ വാക്കുകൾ കേട്ടപ്പോൾ റജുലയാണ് തെറ്റുകാരിയെന്ന് മനസ്സിലായി,
പക്ഷേ ഒട്ടും വിശ്വസിക്കാൻ തോന്നിയില്ല.
ഇതായിരുന്നില്ലല്ലോ ഞാൻ അവളിലൂടെ സ്വപ്നം കണ്ട ജീവിതം.റജുല എന്നെ...