...

10 views

ഒരു ക്വാറൈൻ്റൻ ലവ് സ്റ്റോറി Part -12
അവളെ കുറിച്ചുള്ള ഓർമ്മകൾ എന്നിലേക്ക് ഊർന്നിറങ്ങുന്നു. അത് കൊറോണ വൈറസിനേക്കാൾ ഭീകരമായി എൻ്റെ നാഡീഞരമ്പുകളിൽ കുത്തിയിറങ്ങുന്നു. തിരിച്ചു കിട്ടിയ ഈ ജീവിതത്തെ ഞാനിപ്പോൾ വെറുക്കുന്നു. ഷഹാനയില്ലാത്ത ഈ ജീവിതം ഒരു ഭാരമാണ്. എൻ്റെ ജീവിതം ഇപ്പോൾ ഒരു പുഴ പോലെയാണ്. പുറമെ ശാന്തമായി ഒഴുകുകയാണെങ്കിലും ആഴങ്ങളിലെ അടിയൊഴുക്ക് പ്രക്ഷുഭ്ദമാണ്.ഒരു പക്ഷേ ആ പുഴ സമുദ്രപാളികളിലേക്ക് ലയിക്കാൻ വേണ്ടി ഒഴുകിക്കൊണ്ടേയിരിക്കുകയാണ്.ഒരു ദിവസം ആ പുഴ കടലായി മാറുന്നു. ജീവിതത്തിൽ പുതിയ നാമ്പുകൾ വിടരുന്നു.കാലത്തിൻ്റെ കറുത്ത കൈകൾ കൊണ്ട് ഒരു പുതിയ ജീവിത അധ്യായം തുടങ്ങി. പക്ഷേ അവളോടുള്ള എൻ്റെ സ്നേഹം ഒരിക്കലും അവസാനിക്കില്ല. എൻ്റെ ഹൃദയം നിലയ്ക്കും വരെ അവൾക്കായി തുടിച്ചു കൊണ്ടേയിരിക്കും.
മൂന്നു വർഷങ്ങൾക്കു ശേഷം.....
ഇന്ന് ഞാൻ ഒരു വക്കീലാണ്. കേസുകൾ വാദിക്കുകയും ജയിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരും സന്തോഷമായി ജീവിക്കുന്നു. അവളുടെ ഉപ്പയും ഉമ്മയും ഇക്കമാരും എൻ്റെ അമ്മയും സോനയും ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്. ആകാശത്തിലെ നക്ഷത്രങ്ങൾക്കിടയിൽ ഒരു മാലാഖയായി അവൾ എല്ലാം കാണുന്നുണ്ടാകും അവളുടെ പുഞ്ചിരി എനിക്കു കാണാം.
മനുഷ്യനെ മനുഷ്യനായി കാണണം അല്ലാതെ ഹിന്ദുവാണോ മുസ്ലീമാണോ ക്രിസ്ത്യാനിയാണോ എന്നല്ല ഒരു നല്ല വ്യക്തിയാണോ എന്നാണ് നോക്കേണ്ടത്.അങ്ങനെ അതിരുകളില്ലാത്ത ഒരു സമൂഹം ഈ പുതുതലമുറ വാർത്തെടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
THE END
© Akhila Jayadevan
weallone#happinessoftogetherness#life#purelovecuresall