അച്ചുന്റെ ഏട്ടൻ
എന്റെ ഏട്ടൻ ആ എന്റെ മാത്രമാ അതിന് അച്ചുനോട് ആരാ പറഞ്ഞെ നിന്റെ ഏട്ടൻ അല്ലെന്ന്, അങ്ങനെ ഒന്നും പറഞ്ഞില്ലാ പക്ഷെ അനു ഏട്ടനോടെ മിണ്ടുനത് എനിക്ക് ഇഷ്ടം അല്ലാ ഒന്നും പോയെ പെണ്ണെ പ്രായം പത്തു പതിനാർ ആയി ഇപ്പോഴും കുശുമ്പിന് ഒരുകുറവും ഇല്ല. അനു ഏട്ടനോടെ മിണ്ടുന്നതിന്റെ ദേഷ്യവും അമ്മയുടെ ശക്കാരവും കുടി ആയപ്പോൾ അച്ചു മുഖം വീർപ്പിച്ചു റൂമിലേക്കു പോയി ആ ചായ കുടിച്ചിട്ട് പോ അച്ചു പുറകിൽ നിന്ന് അമ്മ പറഞ്ഞതൊന്നും അവൾ കാര്യം ആക്കിയില്ല. ഈ പെണ്ണിന്റ ഒരു കാര്യം, അച്ചു എവിടെ അമ്മേ. ആ റൂമിൽ ഒണ്ട് നീ അനുനോട് സംസാരിച്ചു എന്ന് പറഞ്ഞു ചായപോലും കുടിക്കാതെ മുഖം വീർപ്പിച്ച് ഇരുപോണ്ട് പുറത്തു പോയി തിരിച്ചു വന്ന കണ്ണനോടായി അമ്മ പറഞ്ഞു. അമ്മ ചായ...