...

8 views

ചെറുകഥ : വേലുവും, മത്സ്യകന്യകയും മായാലോകവും.
വളരെ പണ്ട് പണ്ട് കാലത്ത് കടൽ സാമീപ്യ പ്രദേശമായ നഞ്ചു എന്ന ഗ്രാമത്തിൽ വേലു എന്ന ചെറുപ്പക്കാരനായ മീൻപിടിത്തക്കാരനും അനുജനും മാതാപിതാക്കളും ഒന്നിച്ചു താമസിച്ചിരുന്നു. നിത്യേന കടലിൽ തോണിയിൽ പോയി മീൻ പിടിച്ച് വിറ്റ് കിട്ടുന്ന വരുമാനം കൊണ്ട് ആണ് അച്ഛൻ കുഞ്ചനും, അമ്മ ചെല്ലയും, അനുജൻ ചിന്നനും ജീവിതം കഴിഞ്ഞു വന്നിരുന്നത്. അങ്ങിനെ ഒരു വിധത്തിൽ ഒത്തൊരുമയോടെ സന്തോഷകരമായി കഴിയുകയായിരുന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം കടലിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നപ്പോൾ ഒരു വലിയ മത്സ്യം ചൂണ്ടയിൽ കുരുങ്ങിയതായി ബോദ്ധ്യപ്പെട്ടു. ചൂണ്ട വലിച്ചിട്ട് പൊക്കുവാൻ പ്രയാസം അനുഭവപ്പെട്ടു. മെല്ലെ തോണി തുഴഞ്ഞ് കരഭാഗത്ത് എത്തിച്ചേർന്നു. ചൂണ്ട വലിച്ചു അടുപ്പിച്ച് നോക്കിയപ്പോൾ വളരെ നിറങ്ങളുള്ള ഒരു അത്ഭുത മത്സ്യത്തെയാണ് കണ്ടത്. ശ്രദ്ധിച്ചപ്പോൾ മത്സ്യം എന്തോ ശബ്ദമിടുന്നതും വേലു കണ്ടു. ഉടനെത്തന്നെ മത്സ്യത്തെ മെല്ലെ പിടിക്കുവാൻ നോക്കി. മത്സ്യം വേലുവിനെ നോക്കി സംസാരിക്കാൻ തുടങ്ങി. " എന്നെ നിങ്ങൾ ഉപദ്രവിക്കരുത്. ഞാൻ സമുദ്രത്തിലെ മത്സ്യകന്യകയാണ്. നിങ്ങളെ ഞാൻ എന്റെ കടലിനടിയിലുള്ള കൊട്ടാരത്തിൽ കൊണ്ടുപോയി കാണിക്കുകയും ആവശ്യത്തിന് സ്വർണവും മറ്റും നല്കാം. "

വേലു ചോദിച്ചു, എങ്ങിനെ ഞാൻ കടലിന്നടിയിലേക്ക് വരും ശ്വാസം കിട്ടുകയില്ലല്ലോ.

മത്സ്യകന്യക പറഞ്ഞു, അത് സാരമില്ല ഞാൻ നിങ്ങളെ മത്സ്യ രൂപമാക്കി കൊണ്ട് പോകാം. എന്നിട്ട് ഞാൻ അവിടെ നിന്നും തിരിച്ചു കരയിലെത്തിച്ച് ഇപ്പോഴുള്ള രൂപമാക്കി മാറ്റിത്തരുകയും ചെയ്യാം. ഇത് കേട്ട് വേലു മത്സ്യം പറഞ്ഞത് സമ്മതിച്ചു.
മത്സ്യം എന്തോ ഒരു മന്ത്രം ഉരുവിട്ടു. വേലു മത്സ്യമായി മാറുകയും ചെയ്തു. മത്സ്യരൂപത്തിൽ കടലിൽ നീന്തി ആഴത്തിലേക്ക് മത്സ്യകന്യകയുടെ കൂടെ പുറപ്പെട്ടു. വളരെ നേരത്തെ യാത്രക്ക് ശേഷം കടലിലെ കാഴ്ചകൾ ഒക്കെ കണ്ട് കടലിന്നടിയിലെ പ്രകാശമുള്ള ഒരു സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ വച്ച് മത്സ്യകന്യക...