...

0 views

പുറങ്ങാടി
പുറങ്ങാടി
പണ്ട് രാജാക്കന്മാര്‍ക്ക് വിദൂഷകന്മാര്‍ എന്ന് പേരുള്ള നര്‍മ്മ സചിവന്മാര്‍ ഉണ്ടായിരുന്നു. രാജാവിനേ തമാശ പറഞ്ഞ് രസിപ്പിക്കുകയാണ് അവരുടെ ജോലി. അവര്‍ക്ക് രാജാവിനോട് എന്തും പറയാം. അവര്‍ക്കു മത്രമേ അതിനുള്ള അധികാരമുള്ളൂ താനും.

ദുഷ്യന്തന്റെ നര്‍മ്മ സചിവനായിരുന്നു മാഢവ്യന്‍ . ശകുന്തളയുമായുള്ള ലൈന്‍ മനസ്സിലാ‍ക്കിയ മാഢവ്യനോട്
സ്മരകഥകളറിയാ‍ത മാ‍ന്‍കിടാങ്ങള്‍-
ക്കരികില്‍ വളര്‍ന്നവളോടു ചേരുമോ ഞാന്‍
അരുളി കളിവചസ്സു തോഴരേ ഞാന്‍
കരുതരുതായതു കാര്യമായ് ഭവാ‍നും--എന്നു പറഞ്ഞിട്ട്,

ഈ കാര്യമൊന്നും നാട്ടില്‍ ചെന്ന് എഴുന്നെള്ളിച്ചേക്കരുതെന്നും പറയുന്നുണ്ട്. അവരെ എല്ലാവര്‍ക്കും ഒരു തരത്തില്‍ പേടിയാണ്. സര്‍ക്കസ്സിലേ കോമാളീ. സിനിമയിലേ ഹാ‍സ്യനടന്മാര്‍, ചാക്യാര്‍-ഇവരൊക്കെ അതിബുദ്ധിമാന്മാരും അവരുടെ ജോലിക്കിടയില്‍ ആരേയും എന്തും പറയാന്‍ അധികാരമുള്ളവരുമാണ്. നാട്ടിന്‍പുറത്ത് പണ്ട് അങ്ങിനെ ഒരു വിഭാഗമുണ്ടായിരുന്നു. അവരാണ് പുറങ്ങാടി.

ങാ എനിക്കറിയാം ഒറ്റപ്പുറങ്ങാടി-ആതിര പറഞ്ഞു.

പോടീ അത് ഒരു വശം വാടി വീഴുന്ന മാങ്ങയ്ക്ക് ഒറ്റപ്പുറംവാടി, എന്നതിനു നീയൊക്കെ വിവരമില്ലാതെ പറയുന്നതാ-കിട്ടുവിന്റെ കമന്റ്.

മക്കളേ പുറങ്ങാടി എന്നത് ഒരു വിഭാഗമാണ്. ഓണത്തിനും, ഉത്സവത്തിനും ഒക്കെ ഘോഷയാത്രയോടൊപ്പം അവര്‍ ഉണ്ടായിരിക്കും. തണുങ്ങും ഒക്കെ വച്ചുകെട്ടി അവരുടെ വേഷം തന്നെ ബഹുരസമായിരിക്കും. അവരുടെ...