...

6 views

ചിങ്ങം 5
"എടീ ഇന്ന് ചിങ്ങം 5 ആയി ഒത്തിരി പണി ബാക്കി ഉണ്ട് , നിനക്ക് ഈ പാടൊന്നും അറിയണ്ടല്ലോ ഹുഫ് ....വെക്കുവാ പിന്നെ വിളിക്കാം...."
ഹാം...(ഒരു മൂളലിൽ ഒതുക്കി)
.......... ചിങ്ങം 5 ശ്രീയുടെ ചുണ്ടിൽ ആ ശബ്ദം ഇടർച്ചയോടെയാണ് പുറത്തേക്ക് വന്നത്...... ഒരു താങ്ങിനെന്നോണം ഒരു കൈ ജനൽ കബിയിൽ മുറുകെ പിടിച്ചു.....മറ്റൊന്നിൽ ഫോണും.... കണ്ണിൽ നിന്നും വെള്ളം ചാലിട്ട് ഒഴുകാൻ തുടങ്ങിയിരുന്നു.... മരവിച്ച അവസ്ഥ......മേശമേലെ തന്റെ പ്രിയപ്പെട്ട ഫോൺ എടുത്തു വിവോ..... ആദ്യ സേവിംഗ്സിൽ വാങ്ങിയത് .... സ്ക്രീൻ ഓൺ ആക്കി ,അതിലെ ചിത്രം ഒന്ന് നോക്കി ,ആ മുഖത്ത് പരിഭവം നിറഞ്ഞ ഒരു ചിരി വന്നു..... പിന്നെ കണ്ണുകൾ ഇറുകെ അടച്ച് കട്ടിലിലേക്ക് തലവെച്ച് ആ ഫോൺ നെഞ്ചോട് ചേർത്തു....
"ചിങ്ങം 5 എന്റെ പിറന്നാൾ ദിനം (മലയാളമാസം അനുസരിച്ച്..) ഓർമ്മവെച്ച കാലം തൊട്ട് എനിക്ക് രണ്ടു സദ്യ ആണ് കിട്ടിയിരുന്നത്... ഓണത്തിനും ഒപ്പം വരുന്ന പിറന്നാളിനും..... കാര്യം എന്റേത് ഒരു കുട്ടുകുടുംബവും എപ്പോഴും പള്ളിക്കാരും - പള്ളികാര്യങ്ങളും ഒക്കെ നിറഞ്ഞ ഒരു അന്തരീക്ഷമാണകിലും... കുന്നിൻ മുകളിലെ കടും പച്ചയാൽ ചുറ്റപ്പെട്ട ആ മഞ്ഞ കെട്ടിടം ഇന്നും വല്ലാത്ത വിങ്ങൽ ആണ് നൽക്കുന്നത് ......ഓടാണ് .... മഴയും കാറ്റും മഞ്ഞും ഒക്കെ അകത്തു നന്നായി കേറും.... ജോലിയും പഠനവും ജീവിതവും ഒക്കെ ആയി ദൂരെ ദേശങ്ങളിൽ ആണ് വാസമെകിലും ഏറ്റവും നല്ല ഓർമ്മകളും മനസ്സും ശരീരവും എന്നും അവിടെയാണ്....
© Dua talkzzz