...

37 views

പക്കി 🦋
അടഞ്ഞ ജനാലകൾ..
അതിലൂടെ അരിച്ചിറങ്ങുന്ന പൊൻകിരണം .
വീണ്ടും ഒരു പുലരി. പുലരികൾക്ക് സൗന്ദര്യം പൊയ്‌പോയിട്ട് കാലമെത്രയായെന്നോ. ഉറക്കമില്ലാത്ത രാത്രികൾക്ക് ഒരിക്കലും മനോഹരമായ പുലരികളെ സമ്മാനിക്കാനാവില്ല.
എല്ലാം ഒരു ചര്യ ആണിവിടെ. എഴുന്നേൽക്കാൻ ഒരു സമയം. കിടക്കാൻ, കഴിക്കാൻ എന്നുവേണ്ട എല്ലാറ്റിനും ഓരോരോ സമയക്രമങ്ങൾ.
പക്ഷെ ഇടക്ക് ഉള്ള സമയമോ...
ക്ലോക്കിന്റെ സൂചി നിശ്ചലമായോ എന്ന് തോന്നിപ്പോവും. പിന്നെ അതിന്റെ ഓരോ ചാഞ്ചാട്ടവും ആവർത്തിച്ചുള്ള ശബ്ദവും തലയെ മന്ദമാക്കുന്നു.
ഹൃദയം ഉണ്ടോ എന്ന് തന്നെ ഒരു സംശയം. ഒന്ന് പുഞ്ചിരിച്ചിട്ട് കാലമെത്രയായി. ..
കാഴ്ചകൾക് തെളിച്ചം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.
ചില്ലുകൂട് വെച്ചുനടന്നാലും കേമം ഒന്നുല്ല..
എന്തിനൊക്കെയോ വേണ്ടി ഓട്ടമായിരുന്നു. ഒടുവിലോ......
ഇവിടെ ഇങ്ങനെ ഒത്തിരി പേരുടെ ഇടയിലും ഒറ്റക്ക്..
ഒഴിവു സമയങ്ങൾ "അടിമലതുറ"യുടെ പിന്നാമ്പുറത്തെ തോട്ടത്തിൽ ആണ് ചിലവഴിക്കാറ്. "അടിമലതുറ " എന്നാൽ കടൽ തീരം. വിശ്രമിക്കാനും... സമയം ചെലവഴിക്കാനും ഒരു തീരം.!!ഞങ്ങളുടെ...