...

6 views

ഒരു എത്തി നോട്ടം
സത്യത്തിൽ എന്താണ് സ്നേഹം അല്ലങ്കിൽ എന്താണ് പ്രണയം? ഞാൻ ഇവിടെ പറഞ്ഞത് ഒരു ആണിനും പെണ്ണിനും പരസ്പരം തോന്നാവുന്ന പ്രണയത്തെക്കുറിച്ചാണ്. എല്ലാ പ്രണയവും നല്ലരീതിയിൽ അവസാനിച്ചവയാണോ അതോ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടവയാണോ? എന്തുതന്നെയായാലും അതെല്ലാം ഓരോ മനുഷ്യ മനസ്സിനെയും അവരുടെ പെരുമാറ്റത്തെയും, അവരുടെ സാഹചര്യത്തെയും ചുറ്റിപറ്റിയിട്ടായിരിക്കും. അങ്ങനെയാണങ്കിൽ പ്രണയം ആഗ്രഹിക്കുന്ന ആളുകൾ ഈ ഘടകങ്ങൾ നേരത്തെ നോക്കിയും കണ്ടും വേണോ തുടങ്ങാൻ? എനിക്കെന്തോ ഇന്നത്തെ കാലത്തെ പ്രണയം അത്ര ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്തോ എന്റെ ചിന്താഗതി ഇങ്ങനെ ആയതുകൊണ്ടാവാം. ചിലർ പ്രണയം എന്ന് പറയുമ്പോൾ ശരീരം മാത്രമായിരിക്കും മുൻ‌തൂക്കം ഇപ്പോൾ അത് ആണുങ്ങൾക്ക് മാത്രമല്ല പെൺകുട്ടികളുടെയും ഒരു ട്രെന്റ് ആയി മാറിയിരിക്കുന്നു. എന്തോ ഇതിന്റെ ഇടയിലും നല്ല പ്രണയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്ന ചുരുക്കം ചിലരും ഉണ്ട് നമ്മുടെ ഇടയിലും. അങ്ങനെ ഉള്ളവരെ ഞാൻ ഒരുപാട് ആദരിക്കുന്നു കാരണം പ്രണയം അതിന് അതിന്റെതായിട്ടുള്ള മൂല്യം കാത്തു സൂക്ഷിക്കുന്നവരാണ് അവർ ❤️.എന്നോട് പ്രണയം എന്താണ് എന്ന് ചോദിച്ചാൽ എനിക്ക് ഒരുപക്ഷെ ചെറിയ വാക്കുകൾക്കൊണ്ട് പറഞ്ഞു തീർക്കാൻ സാധിക്കുകയില്ല, തീർച്ചയായിട്ടും നാം ഓരോരുത്തർക്കും അങ്ങനെതന്നെ ആയിരിക്കും. കാരണം അതൊരു വല്ലാത്ത ഒരു അനുഭവം ആണ് പക്ഷെ വെറുതെ സമയം കളയാൻ പ്രേമിക്കുന്ന സ്നേഹത്തെ പറ്റിയില്ല ഞാൻ ഇവിടെ പറയുന്നത്, ഞാൻ നേരത്തെ പറഞ്ഞ വളരെ ചുരുക്കം പേരിൽ ഒരാൾ ആയി മാറി അതിന്റെ അനുഭവം ആസ്വദിച്ചു നോക്ക്. പിന്നെ ചിലർക്കു പറയാൻ ഉണ്ടാവും ഞങ്ങളെ ആരും പ്രേമിക്കുന്നില്ല ഞങ്ങൾക്ക് ഇഷ്ടമുള്ളവരൊന്നും ഞങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നൊക്കെ പക്ഷെ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ആ സമയം എത്തുമ്പോൾ നിങ്ങൾക്കും വരും അത്.
© n!mm!s@lm@